തിങ്കളാഴ്ച പുലര്‍ച്ചെ കാണാതായ രണ്ടുവയസുകാരിയെ 19 മണിക്കൂറിന് ശേഷം കണ്ടെത്തി
തിരുവനന്തപുരം: കാണാതായ മകളെ കണ്ടെത്തിയ കേരള പൊലീസിന് കണ്ണീരിൽ കുതിർന്ന നന്ദി അറിയിച്ച് രണ്ടു വയസ്സുകാരിയുടെ പിതാവ്. തിരുവനന്തപുരം നഗരത്തിലെ ചാക്കയിൽനിന്ന് ഞായറാഴ്ച രാത്രി കാണാതായ രണ്ടു വയസ്സുകാരിയെ തിങ്കളാഴ്ച രാത്രി ഏഴരയോടെ കൊച്ചുവേളി റെയിൽവേ സ്റ്റേഷനു സമീപത്തുനിന്നാണ് കണ്ടെത്തിയത്.
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
കുട്ടി എങ്ങനെയാണു കൊച്ചുവേളി റെയില്‍വേ സ്റ്റേഷന് സമീപത്തെ ഓടയിലെത്തിയത് എന്നതിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. കുട്ടിയെ ആരോ കൊണ്ട് നിര്‍ത്തിയതെന്നാണ് സംശയിക്കുന്നത്. പകലൊന്നും കുട്ടിയെ അവിടെ കണ്ടിട്ടില്ലെന്ന് നാട്ടുകാര്‍ പറയുന്നു. ‘‘ഇന്നലെ രാത്രി മുതൽ പൊലീസുകാർ ഈ പ്രദേശമാകെ അരിച്ചുപെറുക്കിയിരുന്നു. വൈകുന്നേരവും വന്നു നോക്കി. ഒരു ട്രെയിൻ പോയതിനു ശേഷം അവരു നോക്കിയപ്പോഴാണ് കണ്ടത്. ആരോ കൊണ്ടുവച്ചതാണ്. കാടുപിടിച്ച സ്ഥലത്തുനിന്നാണ് കുട്ടിയെ കണ്ടെത്തിയത്.’’– നാട്ടുകാരിൽ ഒരാൾ മാധ്യമങ്ങളോടു പറഞ്ഞു.
റെയിൽവേ സ്റ്റേഷനു സമീപം താമസിച്ചിരുന്ന നാടോടികളായ ദമ്പതികളുടെ മകളെയാണ് മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ കണ്ടെത്തിയത്. ഓൾ സെയിന്റ്സ് കോളജിനു സമീപത്തുനിന്നാണു കുട്ടിയെ തട്ടിക്കൊണ്ടു പോയത്. കുട്ടിയെ എസ്എടി ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ പറഞ്ഞു.
ഓയൂരിലെ പോലെ ചാക്കയിലും ‘ഹീറോ’യായി സഹോദരന്‍; മഞ്ഞ സ്‌കൂട്ടറിലെത്തിയവര്‍ കൊണ്ടുപോയെന്ന് നിർണായക മൊഴി
തിരുവനന്തപുരം: തലസ്ഥാനത്തു നിന്നെത്തിയ വാര്‍ത്ത ഒരു സംസ്ഥാനത്തെയാകെ അസ്വസ്ഥപ്പെടുത്തിയ ഒരു പകലാണ് കടന്നുപോയത്. തിരുവനന്തപുരം ചാക്കയില്‍ ഹൈദരാബാദ് സ്വദേശികളായ ദമ്പതിമാരുടെ രണ്ടുവയസുകാരിയായ കുഞ്ഞിനെ കാണാതായെന്ന വാര്‍ത്ത സ്വന്തം വീട്ടിലെ കുഞ്ഞിനെ കാണാതായ അത്ര നടുക്കത്തോടെയാണ് കേരളം കേട്ടത്. ഒടുവില്‍ ആശങ്കയുടെ 19 മണിക്കൂറുകള്‍ക്കിപ്പുറം രാത്രിയോടെ കുഞ്ഞിനെ കണ്ടെത്തിയപ്പോള്‍ ആശ്വാസത്തിന്റെ നെടുവീര്‍പ്പുകളാണ് ഉയര്‍ന്നത്.
ഈ സാഹചര്യം കേരളം ഇതിന് മുമ്പും അഭിമുഖീകരിച്ചിട്ടുണ്ട്. അധികമൊന്നുമായില്ല, മൂന്ന് മാസത്തോളം മുമ്പ് കഴിഞ്ഞ നവംബറിലാണ് കൊല്ലം ജില്ലയിലെ ഓയൂരില്‍ നിന്ന് ആറുവയസുകാരിയെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയത്. സഹോദരനൊപ്പം നടന്നുപോകവെയാണ് കുട്ടിയെ ബലം പ്രയോഗിച്ച് കാറില്‍ കയറ്റി കൊണ്ടുപോയത്.
ആറുവയസുകാരിയുടെ ചേട്ടനാണ് ഓയൂര്‍ കേസിലെ നിര്‍ണ്ണായകമായ വിവരങ്ങള്‍ പോലീസിന് നല്‍കിയത്. ചേച്ചിയെ തട്ടിക്കൊണ്ടുപോകാനുള്ള ശ്രമത്തെ തന്നാല്‍ കഴിയുംവിധം ചെറുത്തുനിന്ന ആ കുട്ടിയാണ് ഹീറോ എന്ന് പ്രതികളെല്ലാം പിടിയിലായ ശേഷം എ.ഡി.ജി.പി. എം.ആര്‍. അജിത് കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
ചാക്കയില്‍ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിലും സമാനമായ കാര്യമാണ് നടന്നത്. കാണാതായ രണ്ടുവയസുകാരിയുടെ കൂടപ്പിറപ്പാണ്, ഉറങ്ങിക്കിടക്കുകയായിരുന്ന അനിയത്തിയെ മഞ്ഞ സ്‌കൂട്ടറിലെത്തിയ രണ്ടുപേര്‍ എടുത്തുകൊണ്ടുപോയി എന്ന് പോലീസിന് മൊഴി കൊടുത്തത്. ഓയൂരിലേതിന് സമാനമായി പോലീസിന് ആദ്യഘട്ടത്തില്‍ ലഭിച്ച നിര്‍ണായകമായ വിവരമായിരുന്നു അത്. പിന്നീട് മറ്റൊരാളെത്തി മഞ്ഞ സ്കൂട്ടറിൽ കുഞ്ഞുമായി പോകുന്നത് കണ്ടുവെന്ന് പോലീസിനോട് പറയുക കൂടി ചെയ്തതോടെ സഹോദരന്റെ മൊഴിയുടെ ആധികാരികത വർധിച്ചു.
കുഞ്ഞിനെ കണ്ടെത്തിയെങ്കിലും തട്ടിക്കൊണ്ടുപോയവര്‍ക്കായുള്ള അന്വേഷണം തുടരുമെന്നാണ് പോലീസ് അറിയിച്ചത്. ഈ അന്വേഷണത്തില്‍ സഹോദരന്റെ മൊഴി നിര്‍ണ്ണായകമാകുമെന്നാണ് പോലീസ് പ്രതീക്ഷിക്കുന്നത്.
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക