സോണിയയുടെ ലക്ഷ്യം രാഹുലിന്റെ പ്രധാനമന്ത്രി പദം; രാജ്യത്തെ ജനാധിപത്യത്തിന്റെ ആത്മാവ് തകർത്തത് കോൺഗ്രസ്’
ന്യൂഡല്‍ഹി: വികസിത ഭാരതമെന്ന സ്വപ്നത്തിലേക്കുള്ള യാത്രയില്‍ അടുത്ത അഞ്ച് വര്‍ഷം പ്രധാന പങ്ക് വഹിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അടുത്ത അഞ്ച് വര്‍ഷത്തിനിടെ നമുക്ക് ഒരു കുതിച്ചുചാട്ടം നടത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പി. ദേശീയ കൗണ്‍സില്‍ യോഗത്തില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
ബി.ജെ.പി പ്രവര്‍ത്തകര്‍ രാജ്യസേവനത്തിനായി 24 മണിക്കൂറും എന്തെങ്കിലും ചെയ്യുന്നു. എന്നാല്‍, അടുത്ത 100 ദിവസം പുത്തന്‍ ഊര്‍ജ്ജത്തോടെയും വിശ്വാസത്തോടെയും പ്രവര്‍ത്തിക്കണം. ഇക്കാലയളവില്‍ നാം ഓരോ പുതിയ വോട്ടര്‍മാരിലേക്കും എത്തേണ്ടതുണ്ട്. എല്ലാവരുടേയും വിശ്വാസം ഉറപ്പുവരുത്തണം. എല്ലാവരും ഒന്നിച്ച് പ്രവര്‍ത്തിച്ചാല്‍ തിരഞ്ഞെടുപ്പില്‍ ഏറ്റവും അധികം സീറ്റ് ബി.ജെ.പിക്ക് ലഭിക്കും. ഇന്ന് ഫെബ്രുവരി 18-ാം തീയതിയാണ്. 18 വയസ്സ് കഴിഞ്ഞവര്‍ 18-ാം ലോക്‌സഭയെ തിരഞ്ഞെടുക്കാന്‍ പോകുന്നു.
എന്‍.ഡി.എ. 400 സീറ്റിലേക്കെത്തുമെന്ന കാര്യം പ്രതിപക്ഷം പോലും അംഗീകരിക്കുന്നു. അതിനായി ബി.ജെ.പി 370 എന്ന മാജിക്കല്‍ നമ്പര്‍ കടക്കണം. രാജ്യത്ത് വികസനത്തിന്റെ കുതിപ്പ് തുടരാന്‍ ബി.ജെ.പി അധികാരത്തില്‍ മടങ്ങിയെത്തും. ബി.ജെ.പിയുടെ പ്രവര്‍ത്തനം രാഷ്ട്രീയത്തിന് വേണ്ടിയല്ല, രാഷ്ട്രത്തിന് വേണ്ടിയാണ്. അധികാരം ആസ്വദിക്കാനല്ല താന്‍ മൂന്നാമൂഴം ആവശ്യപ്പെടുന്നത്. ‘എന്റെ വീടിനെക്കുറിച്ച് ചിന്തിച്ചിരുന്നെങ്കില്‍ കോടിക്കണക്കിന് പാവപ്പെട്ടവര്‍ക്ക് ഞാന്‍ വീട് നിര്‍മിച്ച് നല്‍കില്ലായിരുന്നു. പാവപ്പെട്ട കുട്ടികളുടെ മികച്ച ഭാവിക്ക് വേണ്ടിയാണ് ഞാന്‍ ജീവിക്കുന്നത്, പ്രധാനമന്ത്രി പറഞ്ഞു.
സോണിയയുടെ ലക്ഷ്യം രാഹുലിന്റെ പ്രധാനമന്ത്രി പദം; രാജ്യത്തെ ജനാധിപത്യത്തിന്റെ ആത്മാവ് തകർത്തത് കോൺഗ്രസ്’
ന്യൂഡൽഹി∙ ഇന്ത്യാ സഖ്യത്തിനു അവരുടെ കുട്ടികളെ മികച്ച സ്ഥാനത്തെത്തിക്കുക മാത്രമാണു ലക്ഷ്യമെന്നു കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഡൽഹിയിൽ ബിജെപിയുടെ ദേശീയ കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ത്യാ സഖ്യത്തിലെ പ്രധാന നേതാക്കൾക്കെതിരെ രൂക്ഷ വിമർശനമാണ് അമിത് ഷാ നടത്തിയത്.
‘‘എന്താണ് ഇന്ത്യാ മുന്നണിയുടെ ലക്ഷ്യം? ഇന്ത്യയെ സ്വയം പര്യാപ്തമാക്കുകയാണു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലക്ഷ്യം. സോണിയ ഗാന്ധിയുടെ ലക്ഷ്യം രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രിയാക്കാനാണ്. പവാർ സാഹിബിനു മകളെ മുഖ്യമന്ത്രിയാക്കുകയാണു ലക്ഷ്യം. മമതാ ബാനർജിക്ക് മരുമകനെ മുഖ്യമന്ത്രിയാക്കുകയാണു ലക്ഷ്യം. സ്റ്റാലിനും ലാലു പ്രസാദിനും ഉദ്ധവ് താക്കറെയ്ക്കും മക്കളെ മുഖ്യമന്ത്രിയാക്കുക തന്നെയാണു ലക്ഷ്യം. തന്റെ മകനെ മുഖ്യമന്ത്രിയാക്കിയതു ഉറപ്പിക്കാൻ മുലായം സിങ് യാദവിനായി. കുടുംബത്തിലേക്ക് അധികാരം കേന്ദ്രീകരിക്കാൻ നോക്കുന്നവർ പാവങ്ങളുടെ ഉന്നമനം ലക്ഷ്യമിടുന്നില്ല’’ – അമിത് ഷാ പറഞ്ഞു.
പ്രീണന രാഷ്ട്രീയം കാരണമാണ് രാമക്ഷേത്രത്തിലെ പ്രതിഷ്ഠാ ചടങ്ങിനുള്ള ക്ഷണം കോൺഗ്രസ് നിരസിച്ചതെന്നും അമിത് ഷാ ആരോപിച്ചു. രാജ്യത്തിന്റെ ജനാധിപത്യത്തിന്റെ ആത്മാവ് തകർത്തത് കോൺഗ്രസാണ്. അഴിമതിയും സ്വജനപക്ഷപാതവും ജാതീയതയും ജനാധിപത്യത്തിൽ കൂട്ടികലർത്തിയായിരുന്നു കോൺഗ്രസ് രാജ്യം ഭരിച്ചത്. എന്നാൽ പത്തുവർഷത്തെ മോദി ഭരണം ഇവയെ എല്ലാം തുടച്ചുനീക്കിയെന്നും അമിത് ഷാ അവകാശപ്പെട്ടു.
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക




