പൂക്കളുടെ കാ​ഴ്ച​ക​ളൊ​രു​ക്കി 14ാം യാം​ബു പു​ഷ്‌​പോ​ത്സ​വ​ത്തി​ന് തു​ട​ക്കം

0
1382

യാം​ബു: പൂക്കളുടെ കാ​ഴ്ച​ക​ളൊ​രു​ക്കി 14ാം യാം​ബു പു​ഷ്‌​പോ​ത്സ​വ​ത്തി​ന് തു​ട​ക്കം. യാം​ബു റോ​യ​ൽ ക​മീ​ഷ​നി​ലെ യാം​ബു-​ജി​ദ്ദ ഹൈ​വേ​യോ​ടു​ചേ​ർ​ന്നു​ള്ള അ​ൽ മു​നാ​സ​ബാ​ത്ത് ഉ​ദ്യാ​ന​ത്തി​ലാണ് പു​ഷ്‌​പോ​ത്സ​വം.

സ്ട്രോ​ബ​റി പാ​ർ​ക്ക്, പൂ​ന്തോ​ട്ട പ​രി​പാ​ല​നം സം​ബ​ന്ധി​ച്ച പ്ര​ത്യേ​ക പ​വ​ിലി​യ​നു​ക​ൾ, പ​ക്ഷി​ക​ളു​ടെ​യും ചി​ത്ര​ശ​ല​ഭ​ങ്ങ​ളു​ടെ​യും വി​വി​ധ പാ​ർ​ക്കു​ക​ൾ, റീ ​സൈ​ക്കി​ൾ ഗാ​ർ​ഡ​ൻ, പ്രാ​ദേ​ശി​ക ഉ​ൽ​പ​ന്ന​ങ്ങ​ൾ വി​ൽ​ക്കു​ന്ന സ്​​റ്റാ​ളു​ക​ൾ, വി​വി​ധ ഭ​ക്ഷ്യ​വി​ഭ​വ​ങ്ങ​ളു​ടെ അ​പൂ​ർ​വ ശേ​ഖ​ര​ങ്ങ​ളു​മാ​യി ഫു​ഡ് കോ​ർ​ട്ടു​ക​ൾ, അ​റി​യ​പ്പെ​ടു​ന്ന ക​ലാ​സം​ഘ​ങ്ങ​ൾ അ​വ​ത​രി​പ്പി​ക്കു​ന്ന വൈ​വി​ധ്യ​മാ​ർ​ന്ന പ​രി​പാ​ടി​ക​ൾ, കു​ട്ടി​ക​ൾ​ക്കു​ള്ള വി​വി​ധ പ​ഠ​ന​ശി​ൽ​പ​ശാ​ല​ക​ൾ, ആ​കാ​ശ​ത്ത് വ​ർ​ണ വി​സ്‌​മ​യം തീ​ർ​ക്കു​ന്ന ക​രി​മ​രു​ന്ന് പ്ര​ക​ട​ന​ങ്ങ​ൾ തു​ട​ങ്ങി മു​തി​ർ​ന്ന​വ​ർ​ക്കും കു​ട്ടി​ക​ൾ​ക്കും ഒ​രു​പോ​ലെ ആ​സ്വ​ദി​ക്കാ​ൻ ക​ഴി​യു​ന്ന വി​വി​ധ സം​വി​ധാ​ന​ങ്ങ​ൾ ഇ​ത്ത​വ​ണ​ത്തെ മേ​ള​യി​ൽ ഒ​രു​ക്കി​യി​ട്ടു​ണ്ട്.2024’ മാ​ർ​ച്ച് ഒ​മ്പ​ത്​ വ​രെ നീ​ണ്ടു​നി​ൽ​ക്കും.

മു​ൻ വ​ർ​ഷ​ങ്ങ​ളി​ൽ​നി​ന്ന് വ്യ​ത്യ​സ്​​ത​മാ​യി രാ​വി​ലെ എ​ട്ടു​​മു​ത​ൽ ഉ​ച്ച​ക്ക് 12 വ​രെ​യും വൈ​കീ​ട്ട്​ നാ​ലു​മു​ത​ൽ രാ​ത്രി 12.30 വ​രെ​യു​മാ​ണ്​ സ​ന്ദ​ർ​ശ​ക​ർ​ക്ക്​ പ്ര​വേ​ശ​നം. 11.50 റി​യാ​ലാ​ണ്​ ടി​ക്ക​റ്റ് ചാ​ർ​ജ്. https://yanbuflowerfestival.com.sa/en എ​ന്ന ലി​ങ്കി​ൽ​നി​ന്ന്​ ടി​ക്ക​റ്റ്​ എ​ടു​ക്കാ​നാ​വും.24 ദി​വ​സം നീ​ണ്ടു​നി​ൽ​ക്കു​ന്ന മേ​ള​യു​ടെ എ​ല്ലാ ദി​വ​സ​ങ്ങ​ളി​ലും സ​ന്ദ​ർ​ശ​നം ന​ട​ത്താ​ൻ ഒ​റ്റ ത​വ​ണ​യെ​ടു​ക്കു​ന്ന പ്ര​വേ​ശ​ന പാ​സ് മ​തി​യാ​കു​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. ര​ണ്ട്​ വ​യ​സ്സിന് താ​ഴെ​യു​ള്ള കു​ട്ടി​ക​ൾ​ക്ക് പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​ണ്.