മലയാളികളുമായി ദമാമിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ്സ്‌ ലാൻഡ് ചെയ്യാൻ കഴിയാതെ തിരിച്ചു പറന്നു, ബഹ്‌റൈനിലും ശ്രമം പാഴായതോടെ ദോഹയിൽ ഇറക്കി; 20 മണിക്കൂർ ആയിട്ടും ദമാമിൽ എത്താതെ യാത്രക്കാർ ദുരിതത്തിൽ

0
4743

ദമാം: സഊദിയിലെ ദമാമിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ്സ്‌ ഇറങ്ങാൻ കഴിയാതെ തിരിച്ചു പറന്നു. ദമാമിൽ ഇറക്കാൻ കഴിയാതെ വന്നതിനെ തുടർന്ന് സമീപ എയർപോർട്ട് ആയ ബഹ്‌റൈനിലും ശ്രമം നടത്തിയെങ്കിലും ഇവിടെയും ഇറങ്ങാൻ കഴിയാതെ വന്നതോടെ തൊട്ടടുത്ത എയർപോർട്ട് ആയ ഖത്തറിലേക്ക് പറക്കുകയായിരുന്നു. ദോഹയിൽ വിമാനം ഇറങ്ങിയെങ്കിലും ദമാമിലേക്ക് ഇനി എപ്പോഴാണ് യാത്രയെന്ന് ഔദ്യോഗികമായി യാത്രക്കാരെ അറിയിച്ചിട്ടില്ല.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

ഇന്നലെ രാത്രി തിരുവനന്തപുരം എയർപോർട്ടിൽ നിന്ന് 11:05 ന് ദമാമിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ്സ്‌ ഐ എക്സ് 581 വിമാന യാത്രക്കാർക്ക് ആണ് ഈ ദുർഗതി. തിരുവനന്തപുരത്ത് നിന്ന് കൃത്യസമയത്ത് പറന്നുയർന്ന വിമാനം കൃത്യ സമയത്ത് തന്നെ ദമാം ആകാശത്ത് എത്തിച്ചേർന്നിരുന്നു. എന്നാൽ, വിമാനം ഇറങ്ങാൻ ശ്രമം നടത്തിയെങ്കിലും ലാൻഡ് ചെയ്യാൻ സാധിക്കാതെ ഉയർന്ന് പറന്നു. കാലാവസ്ഥ പ്രശ്നം മൂലം ലാൻഡ് ചെയ്യാൻ സാധിക്കില്ലെന്നും വീണ്ടും ശ്രമം നടത്തുമെന്നും പൈലറ്റിന്റെ അറിയിപ്പ് വന്നു. എന്നാൽ, വീണ്ടും, ശ്രമം നടത്തിയെങ്കിലും ശ്രമം വിജയിക്കാത്തതിനെ തുടർന്ന് തൊട്ടടുത്ത എയർപോട്ട് ആയ ബഹ്‌റൈൻ എയർപോർട്ടിലേക്ക് വിമാനം തിരിച്ചു പറക്കുന്നുവെന്ന അറിയിപ്പ് വന്നു. എന്നാൽ, അവിടെയും ഇറങ്ങാൻ നടത്തിയ ശ്രമം വിജയിക്കാത്തതിനെ തുടർന്ന് ദോഹയിലേക്ക് പറക്കുന്നുവെന്ന അറിയിപ്പും പൈലറ്റ് നൽകി.

പിന്നീട് ദോഹയിൽ ലാൻഡ് ചെയ്ത വിമാനം ഇപ്പോഴും ദോഹയിൽ തന്നെ കിടക്കുകയാണ്. ലാൻഡ് ചെയ്ത ഉടൻ പൈലറ്റുമാർ വിമാനത്തിൽ നിന്ന് ഇറങ്ങിപ്പോകുകയും ചെയ്തു. തുടർന്ന് അഞ്ച് മണിക്കൂറിനു ശേഷമാണ് യാത്രക്കാരെ വിമാനത്തിൽ നിന്ന് ഇറക്കിയത്. യാത്രക്കാർ ബഹളം വെക്കുകയും കുട്ടികളുടെ ബഹളവും ഉയർന്നതോടെ യാത്രക്കാരെ എയർപോർട്ട് ലോഞ്ചിലേക്കും പിന്നീട് എമിഗ്രേഷനിലേക്കും മാറ്റി. യാത്രക്കാർക്ക് ഖത്തറിൽ ഇറങ്ങാനുള്ള വിസ നൽകിയ ശേഷം എയർപോർട്ടിനു പുറത്തിറക്കി ഹോട്ടലിലേക്ക് മാറ്റുകയായിരുന്നു. നിലവിൽ യാത്രക്കാർ ഹോട്ടലിൽ കഴിയുകയാണ്. ഇവിടെ നിന്ന് ദമാമിലേക്ക് എപ്പോൾ പുറപ്പെടുമെന്ന് അധികൃതർ യാത്രക്കാരെ ഔദ്യോഗികമായി നേരിട്ട് അറിയിച്ചിട്ടില്ല.

ഇതിനിടെ 20 മണിക്കൂർ പിന്നിടുമ്പോഴും യാത്രക്കാർക്ക് ആവശ്യമായ ഭക്ഷണം നൽകാൻ വിമാനകമ്പനി തയാറായിട്ടില്ലെന്ന് യാത്രക്കാർ പരാതിപ്പെട്ടു. പ്രായമായവരും കുട്ടികളും അടക്കം 140 യാത്രക്കാരാണ് കുടുങ്ങി കിടക്കുന്നത്. എക്സ്പ്രസിൽ എല്ലാ യാത്രക്കാർക്ക് ഭക്ഷണം ഇല്ലാത്തതിനാൽ വിമാനം കയറിയത് മുതൽ ആവശ്യത്തിന് ഭക്ഷണം ലഭിച്ചതുമില്ല. പിന്നീട് ഹോട്ടലിൽ എത്തിയ ശേഷം യാത്രക്കാർ ബഹളം ഉണ്ടാക്കിയതിന് ശേഷമാണ് എന്തെങ്കിലും നൽകാൻ തയ്യാറായതെന്നും യാത്രക്കാർ പരാതിപ്പെട്ടു. ഓൺലൈനിൽ ടിക്കറ്റ് എടുത്തവർക്ക് വിമാനം ഇന്ന് രാത്രി 1 മണിക്ക് ദമാമിൽ ഇറങ്ങുമെന്ന തരത്തിൽ മെയിൽ ലഭിച്ചിട്ടുണ്ടെന്ന് യാത്രക്കാരനായ കിഴക്കൻ സഊദിയിലെ ജുബൈലിലെ പൊതുപ്രവർത്തകൻ കൂടിയായ ഷാൻ കടക്കൽ മലയാളംപ്രസിനോട് പറഞ്ഞു.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക