കളിക്കുന്നതിനിടെ രണ്ട് വയസുകാരി പാത്രത്തില്‍ കുടുങ്ങി; ആശങ്ക, പിന്നീട് രക്ഷപ്പെടുത്തി

0
1926

കോഴിക്കോട്: കളിക്കുന്നതിനിടെ രണ്ട് വയസുകാരി പാത്രത്തില്‍ കുടുങ്ങി.അടുക്കള ഭാഗത്ത് കളിക്കുന്നതിനിടെയാണ് അലൂമിനിയം പാത്രത്തില്‍ രണ്ടു വയസുകാരി കുടുങ്ങിയത്. കോഴിക്കോട് കുറ്റിയാടിയിലാണ് സംഭവമുണ്ടായത്.

അലൂമിനിയം പാത്രത്തിൽ കുടുങ്ങിയ കുട്ടിയെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നു

വാവിട്ടു കരഞ്ഞ കുട്ടിയെ രക്ഷപ്പെടുത്താനുള്ള വീട്ടുകാരുടെ ശ്രമം പരാജയപ്പെട്ടപ്പോള്‍ കുറ്റ്യാടിയിലെ നാട്ടുകാരുടെ കൂട്ടായ്മയായ ജനകീയ ദുരന്ത നിവാരണ സേന രക്ഷകരായി എത്തുകയായിരുന്നു. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് കുട്ടിയെ പാത്രത്തില്‍ നിന്നും പുറത്തെടുത്തത്.