Saturday, 27 July - 2024

കേന്ദ്ര – സംസ്ഥാന ബജറ്റുകൾ പ്രവാസികളെ അവഗണിച്ചു: കോട്ടക്കൽ മണ്ഡലം കെഎംസിസി

റിയാദ്: കേന്ദ്ര – സംസ്ഥാന സർക്കാരുകൾ അവതരിപ്പിച്ച ബജറ്റുകൾ നിരാശജനകമാണെന്നും പ്രവാസികൾക്ക് അർഹമായ പരിഗണന ലഭിച്ചില്ലെന്നും റിയാദ് – കോട്ടക്കൽ മണ്ഡലം കെഎംസിസി യോഗം അഭിപ്രായപ്പെട്ടു. ഇന്ത്യൻ സമ്പദ്‌ഘടനക്ക് വിദേശ നാണ്യം കൂടുതൽ നേടിത്തരുന്നത് പ്രവാസികളാണെന്നിരിക്കെ കേന്ദ്ര സർക്കാരിന്റെ ബജറ്റ് പ്രവാസികളെ പൂർണ്ണമായും അവഗണിച്ചതായി യോഗം ചൂണ്ടിക്കാട്ടി.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

കേരള സമ്പദ്‌ഘടനയുടെ നട്ടെല്ലായ പ്രവാസികൾക്ക് അർഹമായ പരിഗണയോ പുതിയ പദ്ധതികളോ സംസ്ഥാന ബജറ്റിൽ ഇല്ലെന്നും യോഗം ചൂണ്ടിക്കാട്ടി. പ്രവാസി പെൻഷൻ തുക അയ്യായിരം രൂപയാക്കി വർധിപ്പിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. പ്രവാസികളെ അവഗണിച്ച കേന്ദ്ര – സംസ്ഥാന സർക്കാരുകൾക്കെതിരെ വരുന്ന തെരഞ്ഞെടുപ്പിൽ പ്രവാസി കുടുംബങ്ങൾ വിധിയെഴുതണമെന്ന് യോഗം ആവശ്യപ്പെട്ടു.

ഉത്തരേന്ത്യയിൽ ന്യൂനപക്ഷ വിഭാഗങ്ങൾക്കെതിരെ നടക്കുന്ന അതിക്രമങ്ങളിൽ യോഗം ആശങ്ക രേഖപ്പെടുത്തി. ലോകസഭ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് സംഘ് പരിവാർ സോഷ്യൽ മീഡിയ ഉപയോഗിച്ച് നടത്തുന്ന വർഗീയ പ്രചാരണങ്ങളിൽ പ്രവാസികൾ പെട്ട് പോകരുതെന്ന് യോഗം അഭ്യർത്ഥിച്ചു. രാജ്യത്ത് മത സൗഹർദവും സമാധാനവും നിലനിൽക്കേണ്ടത് ഏറെ അനിവാര്യമാണെന്നും അതിന് കോൺഗ്രസ്‌, മുസ്‌ലിം ലീഗ് ഉൾപ്പെടെയുള്ള മുന്നണി അധികാരത്തിൽ വരേണ്ടത് അനിവാര്യമാണെന്നും യോഗം ചൂണ്ടിക്കാട്ടി. ആരാധനാലയ സംരക്ഷണ നിയമം പാലിക്കണമെന്നാവശ്യപ്പെട്ടു മലപ്പുറം ജില്ല മുസ്‌ലിം യൂത്ത് ലീഗ് നടത്തുന്ന ഡേ നൈറ്റ് മാർച്ചിന് യോഗം ഐക്യദാർഢ്യം പ്രഖ്യാപിച്ചു.

കഴിഞ്ഞ മാസം നടത്തിയ ‘വിന്റർ ഫെസ്റ്റ്’ പരിപാടി നല്ല വിജയമായിരുന്നുവെന്നും പ്രവാസത്തിന്റെ പിരിമുറുക്കം കുറക്കാനും മാനസികോല്ലാസത്തിനും പരിപാടി ഏറെ സഹായകയതായി യോഗം വിലയിരുത്തി. റമദാനിൽ കോട്ടക്കൽ മണ്ഡലത്തിലെ കെഎംസിസി പ്രവർത്തകരെ പങ്കെടുപ്പിച്ചു ഇഫ്താർ മീറ്റ് സംഘടിപ്പിക്കാൻ യോഗം തീരുമാനിച്ചു. ലോകസഭ തെരഞ്ഞെടുപ്പിൽ യു ഡി എഫ് സ്ഥാനാർഥിയുടെ വിജയത്തിന് വേണ്ടി സാധ്യമായ രീതിയിൽ പ്രചാരണം നടത്താനും യോഗം തീരുമാനിച്ചു.

മലാസ് റെസ്റ്റോറന്റ് ഹാളിൽ വെച്ച് നടന്ന യോഗം മലപ്പുറം ജില്ല കെഎംസിസി വൈസ് പ്രസിഡന്റ്‌ മൊയ്‌ദീൻ കുട്ടി പൊന്മള ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ്‌ ബഷീർ മുല്ലപ്പള്ളി അധ്യക്ഷത വഹിച്ചു. ചെയർമാൻ അബൂബക്കർ സി. കെ പാറ ചർച്ച ഉദ്ഘാടനം ചെയ്തു. ശുഐബ് മന്നാനി കാർത്തല, ഇസ്മായിൽ പൊന്മള, ഫർഹാൻ കാടാമ്പുഴ, ഫാറൂഖ്‌ പൊന്മള, മുഹമ്മദ്‌ കല്ലിങ്ങൽ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു. ജനറൽ സെക്രട്ടറി അഷ്‌റഫ്‌ പുറമണ്ണൂർ സ്വാഗതവും ട്രഷറർ അബ്ദുൽ ഗഫൂർ കൊന്നക്കാട്ടിൽ നന്ദിയും പറഞ്ഞു.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

Most Popular

error: