ആശുപത്രിയിൽ റീൽസ് ചിത്രീകരണം. 38 മെഡിക്കൽ വിദ്യാർത്ഥികൾക്കെതിരെ നടപടി. കർണാടകയിലെ ഗദാഗ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ വിദ്യാർത്ഥികൾക്കെതിരെയാണ് കോളജ് അധികൃതർ നടപടിയെടുത്തത്. ഇവരുടെ ഹൗസ്മാൻഷിപ്പ് കാലാവധി പത്തുദിവസത്തേക്ക് കൂടി നീട്ടിയെന്നും അധികൃതർ അറിയിച്ചു.
കഴിഞ്ഞദിവസമാണ് മെഡിക്കൽ വിദ്യാർത്ഥികളുടെ റീൽ സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചത്. ഇതിനു പിന്നാലെയാണ് ആശുപത്രി ചട്ടങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി വിദ്യാർത്ഥികൾക്കെതിരെ കോളജ് മാനേജ്മെൻ്റ് നടപടി സ്വീകരിച്ചത്. ഇത്തരം വിഡിയോകൾ ആശുപത്രിക്ക് പുറത്ത് ചിത്രീകരിക്കേണ്ടതായിരുന്നു എന്നും വിദ്യാർത്ഥികളുടെ ഭാഗത്തുനിന്നുണ്ടായത് ഗുരുതരമായ തെറ്റാണെന്നും അധികൃതർ പറഞ്ഞു.