ആഭ്യന്തര ഹജ്ജ് രജിസ്ട്രേഷൻ ഇന്ന് മുതൽ; നാല് പാക്കേജുകൾ, ഏറ്റവും കുറഞ്ഞ നിരക്ക് 3,145 റിയാൽ

0
3579

റിയാദ്: ഈ വർഷത്തെ ഹജ്ജിനായി സഊദിയിൽ നിന്നുള്ള തീർഥാടകരുടെ രജിസ്ട്രേഷൻ ഇന്ന് ആരംഭിക്കും. ഇതിനുള്ള ഒരുക്കങ്ങൾ ഹജ്ജ് ഉംറ മന്ത്രലായത്തിന് കീഴിൽ പൂർത്തിയായതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സഊദിക്കകത്തുള്ള വിദേശികൾക്കും സ്വദേശികൾക്കും ഓണ്ലൈനായി ഇതോടെ ഹജ്ജിന് അപേക്ഷിക്കാനാകും. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഹജ്ജ് ഉംറ മന്ത്രാലയം ഉടൻ നടത്തുമെന്നാണ് സൂചന.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

സഊദി ഹജ്ജ് ഉംറ മന്ത്രാലയത്തിൻ്റെ വെബ്‌സൈറ്റിലൂടെയും നുസുക് മൊബൈൽ ആപ്ലിക്കേഷനിലൂടെയും രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കാം. ഇതിനുള്ള എല്ലാ ഒരുക്കങ്ങളും മന്ത്രലായം പൂർത്തിയാക്കി. എന്നാൽ ഔദ്യോഗിക പ്രഖ്യാപനം വന്നതിന് ശേഷം മാത്രമേ രജിസ്ട്രേഷൻ നടപടികൾ ആരംഭിക്കാൻ സാധിക്കുകയുള്ളൂ.

വ്യത്യസ്ഥ സേവനങ്ങൾ നൽകുന്ന നാല് പാക്കേജുകളാണ് ആഭ്യന്തര ഹജ്ജ് തീർഥാടകർക്കായി ഹജ്ജ് ഉംറ മന്ത്രാലയം പ്രഖ്യാപിക്കുകയെന്നാണ് റിപ്പോർട്ട്. ബുക്കിംഗ് സമയത്ത് ലഭിക്കുന്ന പെയ്‌മെന്റ് നമ്പര്‍ ഉപയോഗിച്ച് വ്യത്യസ്ത പെയ്‌മെന്റ് സംവിധാനങ്ങള്‍ വഴി പണം അടച്ച് സീറ്റ് ഉറപ്പുവരുത്താനാകുകയും ചെയ്യും. ഏറ്റവും കുറഞ്ഞ പാക്കേജായ ഇക്കണോമിക് ക്ലാസിന് ഇക്കണോമിക്  3145 റിയാലാക്കി കുറച്ചിട്ടുണ്ട്. പുണ്യസ്ഥലങ്ങൾക്കിടയിൽ യാത്ര ചെയ്യാൻ മെശാഇർ ട്രൈൻ ഉൾപ്പെടാത്ത തീർഥാടകർക്ക് ഗതാഗതത്തിന് 300 റിയാലായി കുറച്ചിട്ടുണ്ട്. നേരത്തെ ഇത് 400 റിയാലായിരുന്നു. തീർഥാടകർക്ക് ഇഷ്ടമുള്ള പാക്കേജുകൾ തെരഞ്ഞെടുക്കാം.

രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയാക്കാനുള്ള ലിങ്ക്.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക