ഏഷ്യൻ സുൽത്താനായി ഖത്തർ

0
1343

ഹാട്രിക്ക് പെനാൽട്ടി ഗോളുകളോടെയാണ് ഖത്തർഏഷ്യൻ കപ്പ് ജേതാക്കളായത്

ദോഹ: ഗാലറിയെ ആവേശത്തേരിലേറ്റിയ ഏഷ്യൻ കപ്പ് ഫൈനലിൽ ജോർദ്ദാനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ച് ഖത്തർ കിരീടം നില നിർത്തി. 22 ആം മിനുട്ടിലും 73 ആം മിനുട്ടിലും 95 ആം മിനുട്ടിലും ലഭിച്ച പെനാൽട്ടികളായിരുന്നു ഖത്തറിനെ കിരീട ധാരണത്തിലേക്ക് നയിച്ചത്.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

അതി മനോഹരമായി വീറോടെ കളിച്ച ജോർദ്ദാനു 67 ആം മിനുട്ടിൽ യാസൻ്റെ ഒരു മനോഹര ഗോളിൽ തൃപ്തിപ്പെടേണ്ടി വന്നു. ഏറെ ആവേശം നിറഞ്ഞ പോരാട്ടമായിരുന്നു ലുസൈൽ സ്റ്റേഡിയത്തിൽ അരങ്ങേറിയത്, എങ്കിലും ഖത്തറിനേക്കൾ അല്പം കൂടി കളിയിൽ മികച്ച് നിന്നത് ജോർദ്ദാൻ തന്നെയായിരുന്നു.

രണ്ടാം പകുതിയില്‍ അതിശക്തമായി തിരിച്ചുവന്ന ജോര്‍ദാനെ ഹാട്രിക് പെനാല്‍ട്ടിയില്‍ പിടിച്ചുകെട്ടിയാണ് ഖത്തര്‍ ഏഷ്യന്‍ കപ്പ് ഫുട്‌ബോള്‍ കിരീടം നിലനിര്‍ത്തിയത്. സ്വന്തം കാണികളെ സാക്ഷിയാക്കിയാണ് ഖത്തര്‍ 3-1 ന് ജയിച്ചത്. ആദ്യ ഫൈനല്‍ കളിക്കുന്ന ജോര്‍ദാന് പിന്നില്‍ പ്രാര്‍ഥനയോടെ നാട് കൂടെ നിന്നെങ്കിലും ഖത്തറിന്റെ വിജയം തടയാനായില്ല. ലോകകപ്പിലെ നിരാശപ്പെടുത്തുന്ന പ്രകടനത്തിന് ഖത്തര്‍ പ്രായശ്ചിത്തം ചെയ്തപ്പോള്‍ ആവേശത്തോടെ ജോര്‍ദാനെ പിന്തുണച്ച പലരും ഗാലറിയില്‍ കണ്ണീര്‍ തൂകി. 