മസ്കറ്റ്: വിമാനം മിലാന്‍ വിമാനത്താവളത്തില്‍ തിരിച്ചിറക്കി. സാങ്കേതിക തകരാറിനെ തുടര്‍ന്ന് വിമാനം വ്യാഴാഴ്ച ഒമാന്‍ എയർ തിരിച്ചിറക്കിയതായി അധികൃതര്‍ അറിയിച്ചു. മിലാനില്‍ നിന്ന് മസ്കറ്റിലേക്ക് പുറപ്പെട്ട ഡബ്ല്യു.വൈ 144 വിമാനമാണ് തിരിച്ചിറക്കിയത്.
പറന്നുയര്‍ന്ന ഉടന്‍ തന്നെയാണ് മിലാന്‍ മാല്‍പെന്‍സ വിമാനത്താവളത്തില്‍ വിമാനം തിരിച്ചിറക്കിയത്. ജീവനക്കാരും യാത്രക്കാരും സുരക്ഷിതരാണെന്നും യാത്രക്കാര്‍ക്ക് ഹോട്ടലുകളില്‍ താമസ സൗകര്യം ഒരുക്കിയതായും ഒമാന്‍ എയര്‍ പ്രസ്താവനയില്‍ പറഞ്ഞു. മറ്റ് വിമാനങ്ങള്‍ ക്രമീകരിക്കാനുള്ള ശ്രമങ്ങള്‍ നടത്തിയതായും പ്രസ്താവനയില്‍ പറയുന്നു.