Friday, 13 September - 2024

സഊദിയിൽ നാളെ ശഅബാൻ ഒന്ന്

ഈ വർഷത്തെ റമളാൻ ആരംഭവും ചെറിയ പെരുന്നാളും എന്നായിരിക്കുമെന്ന് വെളിപ്പെടുത്തി ഗോള ശാസ്ത്ര നിരീക്ഷകർ

റിയാദ്: ജിദ്ദയിൽ മാസപ്പിറവി ദൃശ്യമായതിനെ തുടർന്ന് നാളെ ശഅബാൻ ഒന്നായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. ഇതോടെ, ഇനി വിശുദ്ധ റമദാനെ പ്രതീക്ഷിച്ച് കഴിയുകയാണ് വിശ്വാസികൾ. അതേസമയം വിശുദ്ധ റമളാൻ മാസം 2024 മാർച്ച് 11 തിങ്കളാഴ്ച ആരംഭിക്കുമെന്നാണ് ഗോള ശാസ്ത്ര നിരീക്ഷകർ സാധ്യത കൽപ്പിക്കുന്നത്.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

ശഅബാൻ മാസം 29 ദിവസമേ ഉണ്ടായിരിക്കുകയുള്ളൂവെന്നും മാർച്ച് 10 ഞായറാഴ്‌ച സുരാസ്തമയ ശേഷം റമളാൻ മാസപ്പിറവി ദൃശ്യമാകുമെന്നും നിരീക്ഷകർ സൂചിപ്പിക്കുന്നു. ജ്യോതിശാസ്ത്ര നിരീക്ഷണം അനുസരിച്ച്, വിശുദ്ധ റമളാൻ മാസം 30 ദിവസം നീണ്ടുനിൽക്കും. സ്വാഭാവികമായും ഏപ്രിൽ10 ബുധനാഴ്ചയായിരിക്കും ചെറിയ പെരുന്നാൾ ദിനം.

ഈജിപ്ത്, സഊദി അറേബ്യ, ഖത്തർ, എമിറേറ്റ്‌സ്, കുവൈറ്റ്, ബഹ്‌റൈൻ, ഒമാൻ, ഫലസ്തീൻ തുടങ്ങി ഒട്ടുമിക്ക അറബ് രാജ്യങ്ങളിലും അനുഗ്രഹീതമായ റമദാൻ മാസത്തിൻ്റെ ആദ്യ ദിവസങ്ങളിൽ നോമ്പ് 13 മണിക്കൂറിൽ കൂടുതലായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു . എന്നാൽ അവസാന ദിനങ്ങളിൽ നോമ്പ് സമയം 14 മണിക്കൂർ കവിയും.

അതേ സമയം ഗോള ശാസ്ത്രക്കണക്കുകൾ ഉണ്ടെങ്കിലും മാസപ്പിറവി കാണുന്നതിന്റെ അടിസ്ഥാനത്തിൽ മാത്രമാണ് സഊദിയടക്കമുള്ള ഭൂരിപക്ഷം ഇസ്‌ലാമിക രാജ്യങ്ങളും മാസപ്പിറവി ഔദ്യോഗികമായി പ്രഖ്യാപിക്കുന്നത്.

ഗോളശാസ്ത്രപരമായി കുവൈത്തിൽ റമദാൻ ഒന്ന് മാർച്ച് 11 ന് തിങ്കളാഴ്ചയായിരിക്കുമെന്ന് അൽഉജൈരി സെന്റർ അറിയിച്ചു. ഫെബ്രുവരി 11 (ഇന്ന്) ശഅബാൻ ഒന്ന് ആയിരിക്കും. ശഅ്ബാനിൽ 29 ദിവസമാണുണ്ടാവുക. മാർച്ച് 10 ന് വൈകീട്ട് റമദാൻ മാസപ്പിറവി കാണുക ദുഷ്‌കരമായിരിക്കും. സൂര്യാസ്തമനം നടന്ന് 12 മിനിറ്റു മാത്രമേ ചാന്ദ്രമാസപ്പിറവി മാനത്തുണ്ടാവുകയുള്ളൂ. റമദാൻ ഒന്നിന് സുബ്ഹി ബാങ്ക് സമയം രാവിലെ 5.45 നും മഗ്‌രിബ് ബാങ്ക് സമയം വൈകീട്ട് 5.53 നും ആയിരിക്കുമെന്നും സെന്റർ പറഞ്ഞു. 

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

Most Popular

error: