Saturday, 27 July - 2024

കൊടുംതണുപ്പിൽ ലിഫ്റ്റിലും സബ് വേയിലും കുടുങ്ങി ജനം, വെള്ളംകുടിയടക്കം മുട്ടിച്ചത് ഇത്തിരിക്കുഞ്ഞൻ, അമ്പരപ്പ്…

ടൊറന്റോ: കൊടും തണുപ്പിൽ 7000ത്തോളം ആളുകൾ താമസിക്കുന്ന പ്രദേശം ഇരുട്ടിലാക്കി ഒരു ചെറുജീവി. കാനഡയിലെ ടൊറന്റോയിലാണ് സസ്തനി വിഭാഗത്തിലുള്ള റക്കൂണാണ് ഒരു ജനവാസ മേഖലയെ മുഴുവൻ വ്യാഴാഴ്ച രാത്രി ഇരുട്ടിലാക്കിയത്. ഒൻറാരിയോയിലെ പവർ സ്റ്റേഷനിലെ ഉപകരണങ്ങളാണ് റക്കൂണ്‍ നശിപ്പിച്ചത്.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

വ്യാഴാഴ്ച രാത്രിയോടെ സബ് വേകളിലടക്കമാണ് വൈദ്യുതി നിലച്ചത്. നഗരത്തിലേക്കുള്ള ജലവിതരണ സംവിധാനത്തിലും പവർകട്ട് മൂലം തടസമുണ്ടായി. പല കെട്ടിടങ്ങളിലും ലിഫ്റ്റിലും മറ്റുമായി ആളുകൾ കുടുങ്ങുന്ന സ്ഥിതിയുമുണ്ടായി. പ്രാദേശിക സമയം വൈകീട്ട് 7.40ഓടെയാണ് കറന്റ് പോയത്. മൂന്ന് മണിക്കൂറോളമെടുത്താണ് തകരാറ് പരിഹരിക്കാന്‍ സാധിച്ചത്.

തകരാറുണ്ടാക്കിയ ആളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ചെറിയ വലിയ വില്ലനെ കണ്ടെത്തിയത്. എന്നാൽ വൈദ്യുത ഉപകരണങ്ങൾ കടിച്ച് നശിപ്പിച്ച ചെറുവില്ലന്റെ ഭാവി എന്താകുമെന്ന് അറിയില്ലെന്നാണ് അധികൃതർ പറയുന്നത്. സമീപകാലത്തായി ടൊറന്റോയിലും പരിസര പ്രദേശങ്ങളിലും റക്കൂണുകളുടെ ശല്യം രൂക്ഷമാണ്.

ഭക്ഷണ വസ്തുക്കളും പണവും ബേസ്ബോളുകളുമെല്ലാം അടിച്ച് മാറ്റുന്ന റക്കൂണുകൾ സബ് വേകളിലും എയർപോർട്ടിലും സ്ഥിരം ശല്യക്കാരാണ്. അടുത്തിടെ ടൊറന്റോി നടന്ന സർവ്വേയിൽ വെറുക്കാൻ ഏറ്റവും ഇഷ്ടമുള്ള ജീവിയായി നാട്ടുകാർ തെരഞ്ഞെടുത്തത് റക്കൂണിനെ ആയിരുന്നു.

തിരക്കേറിയ തെരുവുകളും അംബരചുംബികളായ കെട്ടിടങ്ങൾക്കും ഇടയിൽ വലിയൊരു വിഭാഗം ജീവികൾക്ക് അഭസ്ഥാനമാണ് ടൊറന്റോ. ചെറുകുറുനരികളേയും മാനുകളേയും വളരെ സാധാരണമായി ടൊറന്റോയിൽ കാണാറുണ്ട്. അടുത്തിടെയായി വലിയ രീതിയിൽ ബീവറുകളേയും ഇവിടെ കണ്ടെത്തിയിരുന്നു. മണിക്കൂറുകളോളം നഗരത്തെ ഇരുട്ടിലാക്കിയ റക്കൂൺ ഷോക്കടിച്ച് ചത്തിട്ടുണ്ടാകുമെന്ന വിലയിരുത്തലിലാണ് അധികൃതരുള്ളത്.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

Most Popular

error: