സഊദി കേബ്ൾ കമ്പനി മലയാളി കൂട്ടായ്മ വാർഷികം ആഘോഷിച്ചു

ജിദ്ദ: സഊദി കേബ്ൾ കമ്പനിയിലെ മലയാളി ജീവനക്കാരുടെ കൂട്ടായ്മയായ എസ്‌. സി. സി. എം. എസ്. കെ. യുടെ രണ്ടാം വാർഷികാഘോഷവും ജനറൽ ബോഡി യോഗവും ജിദ്ദ ഹരാസാത്തിലെ വില്ലയിൽ നടന്നു. പരിപാടി ടി. പി ഇഖ്ബാൽ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് കൂടാട്ട് സിറാജ് അധ്യക്ഷത വഹിച്ചു. കൂട്ടായ്മയുടെ കഴിഞ്ഞകാല പ്രവർത്തനങ്ങൾ അദ്ദേഹം വിശദീകരിച്ചു. ജനറൽ സെക്രട്ടറി റിയാസ് ബാബു പ്രവർത്തന-സാമ്പത്തിക റിപ്പോർട്ടുകൾ അവതരിപ്പിച്ചു.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

കൂട്ടായ്മയിലെ അംഗങ്ങളെ 4 ടീമുകളാക്കി ഫുട്ബോൾ, വടം വലി തുടങ്ങി വിവിധ കായിക മത്സരങ്ങൾ സംഘടിപ്പിച്ചു. മുതിർന്നവരുടെയും കുട്ടികളുടെയും വിവിധ കലാപ്രകടനങ്ങളും വിനോദ മത്സരങ്ങളും നടന്നു. ബാബു ജസീൻ, പി. ഇഖ്ബാൽ, വി. കെ. സുധീർ, ടി. പി ഇഖ്ബാൽ, സി. എച്ച് അബ്ദുൽ ജലീൽ, പി. പി സലാഹുദ്ദീൻ, കെ. നജീബ്, കെ. കെ മുസ്തഫ, ജിസ്സാം തുടങ്ങിയവർ ട്രോഫികളും സമ്മാനങ്ങളും വിതരണം ചെയ്തു. അതിഥി ഗായകരായെത്തിയ സിറാജ് നിലമ്പൂർ, യൂനുസ്‌ താഴേക്കോട് തുടങ്ങിയവർ ഗാനവിരുന്നൊരുക്കിയ സംഗമത്തിൽ ക്യാമ്പ് ഫയറും തയ്യാറാക്കിയിരുന്നു.

കൂട്ടായ്മയുടെ പുതിയ ഭാരവാഹികളായി കൂടാട്ട് സിറാജ് (പ്രസിഡണ്ട്), റിയാസ് ബാബു (ജനറൽ സെക്രട്ടറി), ഷിജു ചാക്കോ (ട്രഷറർ) എന്നിവർ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. ഫസൽ, ഹൈദർ, സകരിയ, അർഷദ്, നിഷാദ്‌, വി. ജലീൽ, ഇർഷാദ്, സമീർ, മുസാഫിർ എന്നിവരെ എക്സിക്യൂട്ടീവ് അംഗങ്ങളായും തിരഞ്ഞെടുത്തു. റിയാസ് ബാബു സ്വാഗതവും ഷിജു ചാക്കോ നന്ദിയും പറഞ്ഞു.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക