മദീന സിയാറത്ത്  കഴിഞ്ഞ് ബസില്‍ മടങ്ങാന്‍ ഒരുങ്ങവേ മലയാളി ഉംറ തീര്‍ഥാടക മദീനയില്‍ നിര്യാതയായി

0
1482

മദീന: മലയാളി ഉംറ തീര്‍ഥാടക മദീനയില്‍ നിര്യാതയായി. വയനാട് പിണങ്ങോട് പുഴക്കല്‍ പരേതനായ പള്ളിക്കണ്ടി മൂസയുടെ ഭാര്യ കദീസ(80) ആണ് മരിച്ചത്. മദീന സിയാറത്ത്  കഴിഞ്ഞ് ബസില്‍ മടങ്ങാന്‍ ഒരുങ്ങവേയാണ് മരണം.

ജനുവരി 23 ന് മകനും മരുമകളും ഉള്‍പ്പെടെയാണ് ഉംറ നിര്‍വഹിക്കാനെത്തിയത്. മൃതദേഹം മദീനയില്‍ ഖബറടക്കാനുള്ള നടപടികൾ നടന്നുവരികയാണ്.

മക്കള്‍: മുസ്തഫ, റംലത്ത്, പരേതനായ അബ്ദുള്‍ ഗഫൂര്‍, മൈമൂന, സാജിദ് ഫൈസി, നവാസ്. മരുമക്കള്‍: സക്കീന തലപ്പുഴ, അന്ത്രു വീട്ടിക്കാമൂല, സാബിറ, മുസ്തഫ മാണ്ടാട്, ഷമീന.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക