കോഴിക്കോട്: ഗ്യാന്‍വാപി മസ്ജിദില്‍ പൂജയ്ക്ക് അനുമതി നല്‍കിയത് ഏറെ വേദനാജനകമെന്ന് സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങള്‍. മതേതരത്വത്തിന് വിഘാതമുണ്ടാക്കുന്ന വിധിയാണുണ്ടായത്. ഇതില്‍ നിയമപരമായ നടപടികള്‍ സ്വീകരിക്കുമെന്നും ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു.
കോഴിക്കോട്ട് എസ്.കെ.എസ്.എസ്.എഫ് 35-ാം വാര്‍ഷിക സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗ്യാന്‍വ്യാപിയില്‍ പൂജ നടത്താന്‍ നല്‍കിയ അനുമതി മതസൗഹാര്‍ദത്തിന്റെ കടക്കല്‍ കത്തിവെക്കുന്നതാവരുത്. നിയമ സംവിധാനങ്ങള്‍ ഉപയോഗിച്ച് ഇങ്ങനെ പ്രയാസങ്ങള്‍ ഉണ്ടാക്കുമ്പോള്‍ അതിനെതിരെ എങ്ങനെ നില്‍ക്കാം എന്ന് സമസ്ത ആലോചിക്കുന്നു. വര്‍ഗീയ പ്രശ്‌നങ്ങളോ ഭിന്നിപ്പുകളോ സമസ്തയുടെ നിലപാടല്ലെന്നും ജിഫ്രിമുത്തുക്കോയ തങ്ങള്‍ ചൂണ്ടിക്കാട്ടി.
ഈ വിഷയത്തില്‍ തമ്മില്‍ തല്ലിക്കാന്‍ ശ്രമം നടക്കുന്നുണ്ട്. എന്നാല്‍, സമസ്ത അതിന് മുതിരില്ല. രാജ്യത്ത് നിലനില്‍ക്കുന്ന നിയമങ്ങളുണ്ട്. ആരാധനാ സ്വാതന്ത്ര്യമുണ്ട്. ഭരണകര്‍ത്താക്കളും വിധികര്‍ത്താക്കളും നിയമങ്ങള്‍ ലംഘിക്കുന്നവരാകരുത്.