താജ്മഹലില്‍ നടക്കുന്ന വാര്‍ഷിക ഉറൂസ് വിലക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി; സ്വീകരിച്ച് കോടതി

0
2270

ആഗ്ര: താജ്മഹലില്‍ വര്‍ഷംതോറും നടന്ന് വരാറുള്ള ഉറൂസ് ആചരിക്കുന്നത് വിലക്കണമെന്നാവശ്യപ്പെട്ട് ഒരു ഹിന്ദു സംഘടന ആഗ്ര കോടതിയെ സമീപിച്ചു. ഉറൂസിന് സൗജന്യപ്രവേശം നിര്‍ത്തണമെന്നും ആവശ്യപ്പെട്ട് അഖില ഭാരത് ഹിന്ദു മഹാസഭയാണ് ഹര്‍ജി നല്‍കിയത്. ഹര്‍ജി സ്വീകരിച്ച കോടതി മാര്‍ച്ച് നാലിന് പരിഗണിക്കുമെന്നറിയിച്ചു.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

ഈ വര്‍ഷത്തെ താജ്മഹലിലെ ഉറൂസ് ചടങ്ങ് ഫെബ്രുവരി ആറ് മുതല്‍ എട്ട് വരെയാണ്. താജ്മഹല്‍ പണികഴിപ്പിച്ച മുഗള്‍ ചക്രവര്‍ത്തി ഷാജഹാന്റെ മരണാനന്തരമായിട്ടാണ്‌ ഇവിടെ ഉറൂസ് ആചരിച്ചുവരുന്നത്. ഉറൂസ് ആചരിക്കുന്നതിന് സ്ഥിരമായ വിലക്കാണ് ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഉറൂസിന് താജ്മഹലില്‍ സൗജന്യമായി പ്രവേശം നല്‍കുന്നതും നിര്‍ത്തലാക്കണമെന്നാണ് ആവശ്യം.

മുഗളരോ ബ്രിട്ടീഷുകാരോ താജ്മഹലിനുള്ളില്‍ ഉറൂസ് നടത്താന്‍ അനുവദിച്ചിരുന്നില്ലെന്ന വിവരാവകാശ രേഖ ചൂണ്ടിക്കാട്ടിയാണ് ഹര്‍ജിയെന്ന് അഖില ഭാരത് ഹിന്ദു മഹാസഭ വക്താവ് സഞ്ജയ് ജാട്ട് പറഞ്ഞു.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക