ഓൺലൈനിൽ എരുമയും, ചുരത്തുക 18 ലിറ്റർ പാൽ: ഓർഡർ ചെയ്ത കർഷകന് സംഭവിച്ചത്

0
1833

ലക്നൗ: എരുമയെ വാങ്ങാനായി ഓൺലൈൻ വഴി പണം നൽകിയ ക്ഷീരകർഷകൻ കബളിപ്പിക്കപ്പെട്ടു. ഉത്തർപ്രദേശിലെ റായ്ബറേലിയിലുള്ള സുനിൽ കുമാർ എന്ന കർഷകനാണ് തട്ടിപ്പിനിരയായത്. യുട്യൂബിൽ വിഡിയോ കണ്ടതിനെ തുടർന്നാണ് സുനിൽ കുമാർ എരുമയെ വാങ്ങുന്നതിനായി ഓൺലൈൻ വഴി പണം നൽകിയത്.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

‘കിസാൻ ഭയ്യ’ എന്ന ഡയറി ഫാമിന്റെതായി വിഡിയോയിൽ കാണിച്ച ഫോൺ നമ്പറിൽ സുനിൽ കുമാർ ബന്ധപ്പെടുകയായിരുന്നു. ജെയ്പുരിലുള്ള ശുഭം എന്ന ബിസിനസുകാരനുമായി സുനിൽ കുമാർ സംസാരിച്ചു. ഇത് മികച്ച ഇനം എരുമയാണെന്നും ദിവസവും 18 ലിറ്റർ പാൽ നൽകുമെന്നും ഇയാൾ സുനിൽ കുമാറിന് ഉറപ്പു നൽകി. തുടർന്ന് ശുഭം എരുമയുടെ ഒരു വിഡിയോയും സുനിൽ കുമാറിന് അയച്ചു.

സുനിൽ കുമാർ (ഇടത്), എരുമയുടേതായി തട്ടിപ്പുകാരൻ അയച്ചു കൊടുത്ത വിഡിയോ ദൃശ്യം (വലത്)

55,000 രൂപയാണ് എരുമയുടെ വില എന്നും 10,000 രൂപ മുൻകൂട്ടി നൽകണമെന്നും ഇയാൾ ആവശ്യപ്പെട്ടു. 10,000 രൂപ അപ്പോൾ തന്നെ ശുഭത്തിന്റെ അക്കൗണ്ടിലേക്ക് സുനിൽ കുമാർ കൈമാറി. എന്നാൽ എരുമയെ ലഭിക്കാത്തതിനെ തുടർന്ന് ശുഭവുമായി വീണ്ടും ഫോണിൽ ബന്ധപ്പെട്ടു. വീണ്ടും 25,000 രൂപ കൂടി നൽകാൻ ഇയാൾ ആവശ്യപ്പെട്ടു. 

അപ്പോഴാണ് താൻ കബളിപ്പിക്കപ്പെടുകയാണെന്നു മനസ്സിലായതെന്നും പിന്നീട് പണം നൽകിയില്ലെന്നും സുനിൽ കുമാർ പറഞ്ഞു. തുടര്‍ന്ന് സുനില്‍ കുമാർ പൊലീസില്‍ പരാതി നൽകുകയും ചെയ്തു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക