ജിദ്ദ: ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷന്റെ (ഐസിഎഫ്) നേതൃത്വത്തിൽ പ്രവാസി സമൂഹം ഏറ്റവും കൂടുതൽ നേരിടുന്ന ജീവിതശൈലീ രോഗങ്ങളായ പ്രമേഹവും വൃക്കരോഗങ്ങളും തടയുന്നതിനായി ആരോഗ്യബോധവത്ക്കരണവും സൗജന്യ മെഡിക്കൽ പരിശോധനകളും നടത്തി. “ബെറ്റർ വേൾഡ്, ബെറ്റർ റ്റുമോറോ” എന്ന പ്രമേയത്തിൽ ഐ.സി.എഫ് ആചരിക്കുന്ന മാനവ വികസന വർഷം കാമ്പയിനിന്റെ ഭാഗമായി നടന്ന ‘മെഡികോൺ’ മെഡിക്കൽ സെമിനാറിനും സംശയ നിവാരണങ്ങൾക്കും അൽ അബീർ പോളിക്ലിനിക്ക് ജനറൽ പ്രാക്ടീഷണർ ഡോ. അഷ്റഫ് എം.ബി.ബി.എസ്, ഡി.എൽ.ഒ നേതൃത്വം നൽകി.
ഇനി വാർത്തകൾ മിസ്സ് ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

ഐസിഎഫ് അസീസിയ്യ, മാക്റോണ, സുലൈമാനിയ്യ സെക്ടറുകൾ സംയുക്തമായി സംഘടിപ്പിച്ച പരിപാടിയിൽ രക്തസമ്മർദ്ദവും ബ്ലഡ് ഷുഗറിന്റെ അളവും സൗജന്യമായി പരിശോധിച്ചു. സൗജന്യ ഡോക്ട്ടർ കൺസൾട്ടേഷനും ഇതോടനുബന്ധിച്ചു നടന്നു. അസീസിയ്യ അൽ അബീർ പോളി ക്ലിനിക്കിൽ വെച്ച് നടന്ന പരിപാടി ഹംസ സഖാഫി കുറ്റൂറിന്റെ അദ്ധ്യക്ഷതയിൽ ഐ.സി.എഫ് ഇന്റർനാഷണൽ കൗൺസിൽ വെൽഫെയർ സെക്രട്ടറി മുജീബ് എ.ആർ നഗർ ഉദ്ഘാടനം ചെയ്തു.
അബീർ പോളിക്ലിനിക്ക് ഓപ്പറേഷൻ മാനേജർ നഹാസ് ആലപ്പുഴ, ഐ സി എഫ് ജിദ്ദ സെൻട്രൽ ജനറൽ സെക്രട്ടറി സയ്യിദ് സൈനുൽ ആബിദീൻ തങ്ങൾ, സെൻട്രൽ നേതാക്കളായ അബു മിസ്ബാഹ് ഐക്കരപ്പടി, മുഹ്സിൻ സഖാഫി, മൻസൂർ മാസ്റ്റർ മണ്ണാർക്കാട്, അബ്ദുൽ ഗഫൂർ പുളിക്കൽ തുടങ്ങിയവർ സംബന്ധിച്ചു. കൃത്യമായ വ്യായാമവും ഭക്ഷണ രീതികളും സമയോചിതമായ പരിശോധനകളും ജീവിതശൈലീ രോഗങ്ങളെ നേരിടാനും തടയാനും സഹായിക്കുമെന്ന് പരിപാടിയിൽ സംസാരിച്ചവർ ഊന്നിപ്പറഞ്ഞു. റഷീദ് പന്തല്ലൂർ സ്വാഗതവും മുഹ്യിദ്ധീൻ വഴക്കാട് നന്ദിയും പറഞ്ഞു.
ഇനി വാർത്തകൾ മിസ്സ് ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക.
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക




