ന്യൂഡൽഹി: ഫ്ളാറ്റിലേക്ക് ക്ഷണിച്ചുവരുത്തി സുഹൃത്ത് ബലാത്സംഗം ചെയ്തെന്ന ആരോപണവുമായി ബിഗ്ബോസ് താരം. യുവതിയുടെ പരാതിയെ തുടർന്ന് പൊലീസ് എഫ്ഐആർ റജിസ്റ്റർ ചെയ്തു. സംഭവത്തിൽ അന്വേഷണം നടന്നുവരികയാണെന്നും കേസുമായി ബന്ധപ്പെട്ട് ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും പൊലീസ് അറിയിച്ചു.
ഇനി വാർത്തകൾ മിസ്സ് ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
ദേവലി റോഡിലെ ഒരു ഫ്ളാറ്റിൽ വച്ച് 2023–ലാണ് സംഭവമുണ്ടായത്. യുവതിയെ സുഹൃത്ത് ഫ്ളാറ്റിലേക്ക് ക്ഷണിക്കുകയായിരുന്നു. ഫ്ളാറ്റിലെത്തിയ യുവതിക്ക് സുഹൃത്ത് ഭക്ഷണവും കുടിക്കാൻ ശീതള പാനീയവും നൽകിയിരുന്നു. ശീതള പാനീയത്തിൽ മദ്യം കലർത്തിയിരുന്നുവെന്നാണ് യുവതി ആരോപിക്കുന്നത്. പാനീയം കുടിച്ചതോടെ അബോധാവസ്ഥയിലായ യുവതിയെ സുഹൃത്ത് പീഡിപ്പിക്കുകയായിരുന്നുവെന്നാണു യുവതി പൊലീസിനോട് പരാതിപ്പെട്ടിരിക്കുന്നത്.
‘‘ഇന്ത്യൻ ശിക്ഷാനിയമം സെക്‌ഷൻ 376 അനുസരിച്ച് തിഗ്രി പൊലീസ് സ്റ്റേഷനിൽ കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. പൊലീസ് അന്വേഷണം നടത്തിവരികയാണ്’’ – ഒരു മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
ഇനി വാർത്തകൾ മിസ്സ് ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക




