ആത്മീയ വാട്സാപ് ഗ്രൂപ്പ് വഴി വീട്ടമ്മമാരെ പരിചയപ്പെടും, പിന്നെ ലൈംഗിക ചൂഷണം: 19 കാരൻ അറസ്റ്റിൽ

0
5134

പെരിന്തൽമണ്ണ: ആത്മീയ മേഖലകൾ ചർച്ച ചെയ്യുന്ന വാട്സാപ് ഗ്രൂപ്പുകളിലൂടെ വീട്ടമ്മമാരെ പരിചയപ്പെട്ട് ഫോട്ടോകളും വിഡിയോകളും മോർഫ് ചെയ്‌ത് ലൈംഗിക ചൂഷണവും സാമ്പത്തിക തട്ടിപ്പും നടത്തിയ കേസിൽ യുവാവിനെ പെരിന്തൽമണ്ണ പൊലീസ് അറസ്‌റ്റ് ചെയ്‌തു. 

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

പട്ടാമ്പി ആമയൂർ സ്വദേശി മുഹമ്മദ് യാസിം (19) ആണ് പിടിയിലായത്. പെരിന്തൽമണ്ണ സ്വദേശിനിയുടെ പരാതിയിലാണ് കേസെ‌ടുത്തത്.

വാട്‌സാപ്പിലൂടെ പരിചയപ്പെട്ട് സ്‌ത്രീകളെ ഭീഷണിപ്പെടുത്തി പണം തട്ടുന്നതാണ് പ്രതിയുടെ രീതിയെന്ന് പൊലീസ് പറഞ്ഞു. ഇൻസ്‌പെക്‌ടർ എ.പ്രേംജിത്ത്, എസ്ഐ ഷിജോ സി.തങ്കച്ചൻ, എഎസ്‌ഐ രേഖമോൾ, എസ്‌സിപിഒ ഷിജു, സിപിഒമാരായ സൽമാൻ പള്ളിയാൽതൊടി, ജയേഷ് രാമപുരം എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. പെരിന്തൽമണ്ണ കോടതി റിമാൻഡ് ചെയ്‌തു.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക