പി.സി.ജോർജും മകൻ ഷോണും ബിജെപിയിൽ; ‘പാർട്ടി ആവശ്യപ്പെട്ടാൽ പത്തനംതിട്ടയിൽ മത്സരിക്കും’

0
2239

ന്യൂഡൽഹി/കോട്ടയം: ജനപക്ഷം നേതാവും മുന്‍ എം എല്‍ എയുമായ പി സി ജോര്‍ജ് ബി ജെ പിയില്‍. തന്റെ പാര്‍ട്ടിയായ ജനപക്ഷം ബി ജെ പിയില്‍ ലയിച്ചു എന്ന് പി സി ജോര്‍ജ് വ്യക്തമാക്കി. പാർട്ടി ചെയർമാൻ പി.സി.ജോർജ്, മകൻ ഷോൺ ജോർജ്, ജോർജ് ജോസഫ് കാക്കനാട് എന്നിവർ ബിജെപി അംഗത്വം സ്വീകരിച്ചു. മകന്‍ ഷോണ്‍ ജോര്‍ജും ബി ജെ പി അംഗത്വം സ്വീകരിച്ചു. ബി ജെ പി ആസ്ഥാനത്തെത്തിയാണ് ഇരുവരും അംഗത്വം സ്വീകരിച്ചത്. കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കറാണ് പി സി ജോര്‍ജിനെ ഷാള്‍ അണിയിച്ച് സ്വീകരിച്ചത്.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

വി മുരളീധരന്‍, അനില്‍ ആന്റണി എന്നിവരും ചടങ്ങില്‍ സന്നിഹിതരായിരുന്നു. കഴിഞ്ഞ ദിവസം ബി ജെ പി കേന്ദ്ര നേതൃത്വവുമായി പി സി ജോര്‍ജ് ചര്‍ച്ച നടത്തിയിരുന്നു. വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പി സി ജോര്‍ജ് പത്തനംതിട്ടയിലോ കോട്ടയത്തോ എന്‍ ഡി എ സ്ഥാനാര്‍ത്ഥിയായേക്കും എന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ കുറച്ച് നാളുകളായി എന്‍ ഡി എ അനുകൂല നിലപാടാണ് പി സി ജോര്‍ജ് സ്വീകരിക്കുന്നത്.

കേരളം ഇന്ന് നാല് ലക്ഷം കോടി രൂപയുടെ കടക്കെണിയിലാണ് എന്ന് പി സി ജോര്‍ജ് പറഞ്ഞു. എല്‍ ഡി എഫും യു ഡി എഫും മാറി മാറി ഭരിച്ച് കേരളത്തില്‍ അഡ്ജസ്റ്റ്‌മെന്റ് നടത്തുകയാണ്. ബി ജെ പിയെ കേരളത്തില്‍ വളരാന്‍ രണ്ട് മുന്നണികളും അനുവദിക്കുന്നില്ല എന്നും അദ്ദേഹം ആരോപിച്ചു. യു ഡി എഫും എല്‍ ഡി എഫും തമ്മില്‍ രാഷ്ട്രീയ കച്ചവടമാണ് നടക്കുന്നത്.

കേരളത്തിലെ ജനങ്ങള്‍ മോദിയുടെ നേതൃത്വം അംഗീകരിച്ചിട്ടുണ്ട്. അങ്ങനെയുള്ള മോദിയെ അവഗണിക്കുന്നത് ശരിയല്ല എന്ന ചിന്ത കേരളത്തിലെ ജനങ്ങള്‍ക്കുണ്ട്. ഗവര്‍ണറെ പോലും ആക്രമിക്കാന്‍ പിണറായി വിജയന്റെ നേതൃത്വത്തില്‍ ശ്രമം നടന്നു എന്നും അദ്ദേഹം ആരോപിച്ചു. ഇത് ജനാധിപത്യത്തില്‍ അംഗീകരിക്കാന്‍ പറ്റില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേരളത്തിലെ കാര്‍ഷികരംഗം തകര്‍ന്നടിഞ്ഞു എന്നും അദ്ദേഹം വ്യക്തമാക്കി.

പി സി ജോര്‍ജ് കേരളത്തിലെ കരുത്തനായ നേതാവാണ് എന്ന് കേന്ദ്ര മന്ത്രി വി മുരളീധരന്‍ പറഞ്ഞു. പാര്‍ലമെന്ററി രംഗത്തും രാഷ്ട്രീയത്തിലും അദ്ദേഹം കൈവരിച്ച അനുഭവസമ്പത്ത് പാര്‍ട്ടിക്ക് ഗുണകരമാകും എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജനപക്ഷം സെക്രട്ടറി ജോര്‍ജ് ജോസഫും ബി ജെ പി അംഗത്വമെടുത്തു.

എന്‍ ഡി എ ഘടകകക്ഷിയാകുന്നതിലും നല്ലത് ബി ജെ പിയില്‍ ലയിക്കുകയാണ് എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പി സിയുടെ നീക്കം. നേരത്തെ നടന്‍ ദേവനും സ്വന്തം പാര്‍ട്ടി ബി ജെ പിയില്‍ ലയിപ്പിച്ച് അംഗത്വമെടുത്തിരുന്നു. 1980, 1982, 1996, 2016 എന്നീ വര്‍ഷങ്ങളില്‍ പൂഞ്ഞാര്‍ മണ്ഡലത്തെ പ്രതിനിധീകരിച്ച് നിയമസഭയില്‍ എത്തിയിട്ടുള്ള ആളാണ് പി സി ജോര്‍ജ്.

കേരളാ കോണ്‍ഗ്രസ് (ജെ), കേരളാ കോണ്‍ഗ്രസ് (എം) തുടങ്ങിയ പാര്‍ട്ടികളില്‍ പ്രവര്‍ത്തിച്ച ജോര്‍ജ്, കേരള കോണ്‍ഗ്രസ് സെക്യുലര്‍ എന്ന പേരില്‍ സ്വന്തം പാര്‍ട്ടിയും രൂപീകരിച്ചിരുന്നു. പിന്നീട് കേരള കോണ്‍ഗ്രസ് സെക്യുലര്‍ കേരള കോണ്‍ഗ്രസ് എമ്മില്‍ ലയിപ്പിച്ചു. അതിന് ശേഷം 2017 ല്‍ വീണ്ടും ജനപക്ഷം എന്ന പേരില്‍ മറ്റൊരു പാര്‍ട്ടി രൂപീകരിക്കുകയായിരുന്നു.

ഡൽഹിയിൽ കേന്ദ്രമന്ത്രി വി.മുരളീധരൻ, രാജീവ് ചന്ദ്രശേഖർ, കേരളത്തിന്റെ ചുമതലയുള്ള പാർട്ടി നേതാവ് പ്രകാശ് ജാവഡേക്കർ, അനിൽ ആന്റണി എന്നിവർ സന്നിഹിതരായ ചടങ്ങിലായിരുന്നു അംഗത്വസ്വീകരണം.

രണ്ടു മാസമായി നടക്കുന്ന ചർച്ചയുടെ അടിസ്ഥാനത്തിലാണു തീരുമാനമെന്നും ബിജെപിയിൽ ചേരണമെന്ന ആവശ്യം പാർട്ടിയിൽ ശക്തമാണെന്നും പി.സി.ജോർജ് പ്രതികരിച്ചിരുന്നു. പാർട്ടി ആവശ്യപ്പെട്ടാൽ പത്തനംതിട്ടയിൽ മത്സരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക