മസ്‌കത്ത്: മസ്‌കത്ത് ഗവര്‍ണറേറ്റിലെ സീബ് സൂഖിലുണ്ടായ തീപിടിത്തത്തില്‍ കത്തിയമര്‍ന്നത് 20 ഓളം കടകള്‍. ഇവയില്‍ ഭൂരിഭാഗവും മലയാളികളുടേതാണ്. ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം. ആര്‍ക്കും പരുക്കേറ്റിട്ടില്ല. അഗ്‌നിശനമ സേന തീ നിയന്ത്രണ വിധേയമാക്കി. ആറ് മണിക്കൂര്‍ തുടര്‍ച്ചയായി തീ കത്തിയതോടെയാണ് സൂഖിന്റെ ഭൂരിഭാഗവും കത്തിനശിച്ചത്.
ഇനി വാർത്തകൾ മിസ്സ് ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
ആറ് മണിക്കൂര്‍ തുടര്‍ച്ചയായി തീ കത്തിയതോടെയാണ് സൂഖിന്റെ ഭൂരിഭാഗവും കത്തിനശിച്ചത്. അപകട കാരണം അറിവായിട്ടില്ല. സൂഖിലെ കടകള്‍ അടച്ചതിനാല്‍ കച്ചവടക്കാരും ഉപഭോക്താക്കളും ഇവിടെ ഇല്ലാതിരുന്നത് ആളപായവും വന്‍ ദുരന്തവും ഒഴിവാക്കി.
നിരവധി കടകളും ഗോഡൗണുകളും വെയര്‍ഹൗസുകളും കത്തിനശിച്ചവയില്‍ പെടുന്നു.തീപിടിത്തത്തില്‍ കത്തിയമര്‍ന്നത് 20 ഓളം കടകളിൽ ലക്ഷക്കണക്കിന് റിയാലിന്റെ നാശനഷ്ടം കണക്കാക്കുന്നതായി കച്ചവടക്കാര്‍ പറഞ്ഞു. റമസാന്‍ വിപണി പ്രതീക്ഷിച്ച് സാധനങ്ങള്‍ ഇറക്കിയിരുന്നതെല്ലാം കത്തിനശിച്ചു
ഇനി വാർത്തകൾ മിസ്സ് ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക