സഊദിയിൽ മഴക്കുവേണ്ടി പ്രാർത്ഥന നടത്താൻ സൽമാൻ രാജാവിന്റെ ആഹ്വാനം

0
1550

റിയാദ്: രാജ്യത്ത് വ്യാഴാഴ്ച മഴക്കു വേണ്ടിയുള്ള പ്രത്യേക നമസ്‌കാരം നിർവഹിക്കാൻ ആഹ്വാനം. ഭരണാധികാരിയും തിരുഗേഹങ്ങളുടെ സേവകനുമായ സൽമാൻ രാജാവ് ആണ് ആഹ്വാനം ചെയ്തത്. വ്യാഴാഴ്ച രാവിലെ സുബ്ഹി നമസ്‌കാരത്തിനു ശേഷം മഴക്കു വേണ്ടിയുള്ള പ്രത്യേക നമസ്‌കാരം നിർവഹിക്കണമെന്നാണ് നിർദേശം.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

ശേഷിയുള്ള എല്ലാവരും മഴക്കു വേണ്ടിയുള്ള പ്രത്യേക നമസ്‌കാരം നിർവഹിക്കാൻ ശ്രദ്ധിക്കണമെന്നും സൽമാൻ രാജാവ് പറഞ്ഞു.

സർവശക്തന്റെ സഹായവും മഴയും ലഭിക്കാൻ എല്ലാവരും പാപമോചനത്തിനു വേണ്ടി ധാരാളമായി പ്രാർഥിക്കണമെന്നും ദൈവത്തിന്റെ അടിമകൾക്ക് നന്മകൾ ചെയ്യണമെന്നും ദാനധർമങ്ങളും നമസ്‌കാരങ്ങളും ദൈവിക പ്രകീർത്തനങ്ങളും അടക്കമുള്ള ഐച്ഛിക ആരാധനാ കർമങ്ങൾ ധാരാളമായി നിർവഹിക്കണമെന്നും ആളുകളുടെ പ്രയാസങ്ങളും ദുരിതങ്ങളും നീക്കാൻ പ്രവർത്തിക്കണമെന്നും രാജാവ് ആഹ്വാനം ചെയ്തു.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക