മലപ്പുറം: സമസ്തയുടെ നൂറാം വാർഷിക മഹാസമ്മേളനം ബംഗ്ലൂർ പാലസ് മൈതാനിയിൽ ഉജ്വലമായി സമാപിച്ചതിന് പിന്നാലെ പുതിയ വിവാദങ്ങൾക്ക് തുടക്കമിട്ട് ഒരു വിഭാഗം. രാഷ്ട്രീയ ചായ്‌വ് ഇല്ലാത്ത സമസ്തയിലെ ഒരു വിഭാഗത്തെ ഉന്നം വെച്ച് നേരത്തെ തന്നെ നടക്കുന്ന വിഭാഗമാണ് പുതിയ വിഭാഗീയതകൾക്കും വേർതിരിവിനും ഇടയാക്കുന്ന നീക്കങ്ങളുമായി രംഗത്തെത്തിയത്. പുതിയ ഓരോ കാര്യങ്ങളിൽ മൈക്രോസ്കോപ് ലെൻസ് വെച്ച് നോക്കി വ്യാഖാനിച്ചാണ് പുതിയ വിവാദങ്ങൾക്ക് തിരി കൊളുത്തിയത്.
കർണാടക മുഖ്യമന്ത്രി സിദ്ധരാമായ്യയും ഉപമുഖ്യമന്ത്രി ഡി കെ ശിവ കുമാറും ഉൾപ്പെടെ ഒട്ടുമിക്ക സർക്കാർ സംവിധാനങ്ങൾ പങ്കെടുത്ത സമ്മേളനത്തിൽ സമസ്ത ട്രഷറർ ഉമർ ഉസ്താദ് ഉൾപ്പെടെയുള്ളവർക്ക് സംസാരിക്കാനായില്ലെന്നതും ഹമീദ് ഫൈസി അമ്പലക്കടവ് ഉൾപ്പെടെയുള്ള സമസ്ത യുവ നേതാക്കൾക്ക് സംസാരിക്കാൻ വേദി നൽകാത്തതിലെ കാരണങ്ങളും ചൂഴ്ന്നാണ് പുതിയ വിവാദങ്ങൾ കുത്തി പൊക്കുന്നത്.
രാത്രി പോലീസ് ഇടപെടൽ മൂലമാണ് സമസ്ത ട്രഷറർ ഉമർ ഉസ്താദിന് സംസാരിക്കാൻ സാധിക്കാതിരുന്നതും ഇത് പാണക്കാട്ടെ കുട്ടികളുടെ പാർട്ടി അവിടെ ഇല്ലാത്തതിന്റെ ഫലമാണെന്നുമാണ് അവകാശവാദം. കെ.ടി ജലീൽ ഊതിക്കൊടുത്ത ഉറുക്കും കെട്ടി ലീഗ് വിരുദ്ധ കമ്മ്യൂണിസ്റ്റനുകൂല സമസ്ത പണിയാൻ ശ്രമിക്കുന്ന അമ്പലക്കടവ് ഫ്രാക്ഷൻ ശജറ മരക്കുറ്റികൾ എന്നു പറഞ്ഞാണ് ഇവരുടെ സമസ്ത വിരുദ്ധരുടെ പോസ്റ്റ് ആരംഭിക്കുന്നത്. ലീഗില്ലാത്ത സമ്മേളനമെന്ന് സമസ്ത നേതൃത്വം പറഞ്ഞിട്ടില്ലെങ്കിലും ശജറയുടെ ഫിത്ന ബ്രിഗേഡാണ് ലീഗ് വിരുദ്ധത പ്രചരിപ്പിക്കുന്നതെന്നും പോസ്റ്റിൽ ആരോപിച്ചു. അതേസമയം, ഇവർ തന്നെ ഗ്രൂപ്പുകളിൽ സമസ്ത സമ്മേളനത്തിൽ സാദിഖ്അലി തങ്ങളുടെയും കുഞ്ഞാലിക്കുട്ടിയുടെയും സമസ്ത സമ്മേളനത്തിലെ പ്രസംഗങ്ങളും ക്ലിപ്പിങ്ങുകളും ഷെയർ ചെയ്യുന്നുമുണ്ട്.
‘സേവ് മുസ്‌ലിം ഉമ്മ പബ്ലിക്’ ഗ്രൂപ്പുകളിലൂടെയാണ് വിവാദങ്ങൾക്ക് തിരിച്ചു കൊളുത്തുന്നത്. മെട്രോ സിറ്റി ആയതിനാലും സുരക്ഷ പരിഗണിച്ചും നേരത്തെ തന്നെ പോലീസ് കേന്ദ്രങ്ങൾ 10 മണി വരെ അനുമതി നൽകൂ എന്നത് കർശനമായി അറിയിച്ചിരുന്നു. മാത്രമല്ല, സുരക്ഷ മുൻനിർത്തി ഡ്രോൺ ക്യാം ഉൾപ്പെടെയുള്ളതിനും അനുമതി നൽകിയിരുന്നില്ല. സമയ കുറവ് മൂലം പ്രധാന നേതാക്കൾ മാത്രം സംസാരിച്ചാൽ മതിയെന്ന തീരുമാനവും നേരത്തെ കൈക്കൊണ്ടിരുന്നു. ഇതാണ് ഇപ്പോൾ പുതിയ വിവാദങ്ങൾക്ക് തിരി കൊളുത്തി ഭിന്നിപ്പ് നിലനിർത്താൻ വേണ്ടി ‘സേവ് മുസ്‌ലിം ഉമ്മ’ ഗ്രൂപ്പുകൾ എന്ന പേരിൽ പുതിയ ആരോപണങ്ങൾ പടച്ചു വിടുന്നതിനു പിന്നിലെന്ന് യഥാർത്ഥ സമസ്ത പ്രവർത്തകർ വിലായിരുത്തുന്നുണ്ട്.
ഷെയർ ചെയ്യപ്പെടുന്ന ആരോപണങ്ങൾ ഇങ്ങനെ 👇
ലീഗില്ലാത്ത നാട്ടിൽ സമ്മേളനം നടത്തിയെന്ന് വീമ്പു പറയുന്ന ശജറക്കുറ്റികൾ താഴെ മൂന്ന് കാര്യങ്ങൾ വായിക്കണം
⭕⭕⭕
കേട്ടീ ജലീൽ ഊതിക്കൊടുത്ത ഉറുക്കും കെട്ടി ലീഗ് വിരുദ്ധ കമ്യൂണിസ്റ്റനുകൂല സമസ്ത പണിയാൻ ശ്രമിക്കുന്ന അമ്പലക്കടവ് ഫ്രാക്ഷൻ ശജറ മരക്കുറ്റികൾ സമസ്ത ബാംഗ്ലൂർ സമ്മേളനം ആരംഭിച്ചത് മുതൽ ഹുങ്കാരത്തോടെ കൊമ്പുകുലുക്കി ആടിത്തിമർത്ത് പാടികൊണ്ടിരുന്നതാണ് ലീഗില്ലാത്തിടത്ത് ലീഗ്കാരില്ലാതെ ചരിത്ര സമ്മേളനം നടത്തി എന്നത്.
ശജറ വിഷം പേറുന്നവരേ, നിങ്ങൾ പ്രചരിപ്പിക്കുന്ന ഈ വാദം നിങ്ങളെ തന്നെ വേട്ടയാടുന്നതല്ലേ?
നിങ്ങളുടെ അമ്പലക്കടവ് വാർഡ് വൈ.പ്രസിഡണ്ടായ പാർട്ടിയല്ലേ ലീഗ്. അപ്പോൾ ലീഗിനെ പരിഹസിക്കുന്നതോടെ അമ്പലക്കടവിനെ അല്ലേ പഞ്ഞിക്കിടുന്നത്.
ഇനി വിഷയത്തിലേക്ക് വരാം. ഈ മൂന്ന് കാര്യങ്ങളിലൂടെ ലീഗ് അനിവാര്യമാണെന്ന് നിങ്ങൾ തന്നെ പറയാതെ പറയുകയാണ്
ഒന്ന്:
ബാംഗ്ലൂർ സമ്മേളനത്തിലേക്ക് വന്ന 85 ശതമാനം ജനങ്ങളും കേരളത്തിലെ ലീഗുകാരായ സമസ്തക്കാരാണ്.
രണ്ട്:
കേരളത്തിലെ ലീഗുകാർ പോയി വിത്തുപാകി വിളവെടുത്ത AlKMCC യുടെ പ്രവർത്തകരിലെ 90 ശതമാനം പ്രവർത്തകരാണ് പ്രചരണം മുതൽ അന്ത്യ ഘട്ടം വരെ ബാംഗ്ലൂർ സമ്മേളനത്തെ കളറാക്കിയത്. സംശയമുണ്ടെങ്കിൽ ശൈഖുനാ MT ഉസ്താദിനോട് ചോദിക്കുക.സത്യസന്ധമായി പറഞ്ഞ് തരും.
മൂന്ന്:
ലീഗില്ലാത്ത നാട് കൊതിക്കുന്ന ശജറക്കാരന്റെ അണ്ണാക്കിലേക്ക് തള്ളിപ്പറയട്ടേ,ബാംഗ്ലൂർ സമ്മേളനത്തിന്റെ രാത്രി പത്ത് മണി പൂർത്തിയായപ്പോൾ വേദിയോ പൊതു ജനമോ നേതാക്കളോ അറിയാതെ മുഖ്യമന്ത്രിയും ഉപ മുഖ്യമന്ത്രിയും സ്പീക്കറും മറ്റ് മന്ത്രിമാരും എം.എൽ എ മാരുമൊക്കെ പങ്കെടുത്ത പരിപാടി ആയിട്ടും പോലീസ് വന്ന് മൈക്ക് ഓപ്പറേറ്ററെ ശാസിച്ച് ഒരു രാഷ്ട്രീയ നേതാവിനും ഇടപെടാൻ സാധിക്കാത്ത വിധം കാർക്കഷ്യത്തോടെ പരിപാടി നിർത്തിച്ചത് അറിഞ്ഞില്ലായിരുന്നോ ? അനുഭവിച്ചില്ലായിരുന്നോ?
മഹാനായ സമസ്ത ട്രഷറർ ശൈഖുനാ ഉമർ ഉസ്താദിന് പോലും പ്രസംഗിക്കാൻ കഴിയാത്ത വിധം നേതാക്കളുടെ മനസ് വേദനിച്ചതും അറിഞ്ഞില്ലായിരുന്നോ?
ഓർത്തു നോക്കൂ ശജറ മരക്കുറ്റീ,
ലീഗുള്ള കേരളത്തിലാണെങ്കിൽ സംസ്ഥാന, ജില്ലാ തലത്തിലുള്ള സമ്മേളനങ്ങളിൽ പോലീസുകാരനോട് അരുതെന്ന് പറയാൻ പാണക്കാട്ടെ പൂക്കോയ കുട്ടികളുടെ പാർട്ടി ഉണ്ടാവുമവിടെ. ലീഗില്ലാത്ത നാടിന്റെ ദുരനുഭവങ്ങൾ നേർ മുന്നിൽ കണ്ടാലും ശജറ പഠിക്കില്ലെന്നറിയാം പക്ഷേ, പൊതു ജനം അങ്ങനെയല്ലല്ലോ…
*ലീഗുള്ള നാട്ടിൽ ജീവിക്കുന്നതിൽ അഭിമാനിക്കാം നമുക്ക്; ഉലമാ ഉമറാ ബന്ധത്തിന്റെ ചരട് പൊട്ടാതെ സൂക്ഷിക്കാം*
NB: ലീഗില്ലാത്ത സമ്മേളനമെന്ന് സമസ്ത നേതൃത്വം പറഞ്ഞിട്ടില്ല.ശജറയുടെ _ഫിത്ന ബ്രിഗേഡാണ്_ ഇങ്ങനെ ലീഗ് വിരുദ്ധത പ്രചരിപ്പിക്കുന്നത്
മറ്റൊരു പോസ്റ്റ് ഇങ്ങനെ 👇
പട്ടിക്കാടിൽ നിന്നും മാറ്റി
ബേഗ്ലൂരിൽ നിന്നും വെട്ടി മാറ്റി
പാണക്കാട് തങ്ങൻമാരെ മനസ് വേദനിപ്പിച്ചതിന്ന് അമ്പലകടവിന്ന് ശരിക്കും കിട്ടികൊണ്ടിരിക്കുന്നു*
മുബാറകേ,
സത്താറേ,
ബശീറേ എന്റെ പ്രസംഗം യശ്വന്തപുരം റെയിൽവേ സ്റ്റേഷൻ ആറാം നമ്പർ പ്ലാറ്റ് ഫോമിലേക്ക് മാറ്റി.
കാലത്തിന്റെ മാത്തമാറ്റിക്സ് തെറ്റാറില്ല ഫൈസീ




