ഫഹദ് അഹമ്മദ് ഖാന്‍ സുരി ജിദ്ദയില്‍ പുതിയ കോണ്‍സല്‍ ജനറല്‍

0
1146

ജിദ്ദ: ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ പുതിയ കോണ്‍സല്‍ ജനറലായി ഫഹദ് അഹമ്മദ് ഖാന്‍ സുരി നിയമിതനാകുമെന്നു റിപ്പോർട്ട്. ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും. നിലവിലെ കോണ്‍സല്‍ ജനറല്‍ മുഹമ്മദ് ഷാഹിദ് ആലം കാലാവധി കഴിഞ്ഞു മടങ്ങുന്ന ഒഴിവിലേക്കാണ് പുതിയ നിയമനം. 2013 ഐ.എഫ്.എസ് ബാച്ചുകാരനായ ഫഹദ് അഹമ്മദ് ഖാന്‍ സുരി ആന്ധ്ര പ്രദേശ് കുര്‍ണൂല്‍ സ്വദേശിയാണ്.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക         

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

വാണിജ്യ മന്ത്രാലയത്തില്‍ അണ്ടര്‍ സെക്രട്ടറി, ഇന്ത്യ ഹൗസ് ഫസ്റ്റ് സെക്രട്ടറി, കുവൈത്ത് എംബസി ഫസ്റ്റ് സെക്രട്ടറി തുടങ്ങിയ നിലകളില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കൊവിഡ് കാലത്ത് കുവൈത്തില്‍ ഫസ്റ്റ് സെക്രട്ടറിയായിരിക്കുമ്പോഴാണ് എയര്‍ ബബ്ള്‍ വന്ദേഭാരത് മിഷന് നേതൃത്വം വഹിച്ച് ഒന്നര ലക്ഷത്തോളം ഇന്ത്യക്കാരെ നാട്ടിലെത്തിച്ചത്.

ജാര്‍ഖണ്ഡ് സ്വദേശിയായ, നിലവിലെ കോണ്‍സല്‍ ജനറല്‍ മുഹമ്മദ് ഷാഹിദ് ആലം 2010 ഐ.എഫ്.എസ് ബാച്ചുകാരനാണ്. 2020 ഒക്ടോബറിലാണ് ആലം മുഹമ്മദ് നൂര്‍ റഹ്മാന്‍ ഷെയ്കിന് പകരമായി ജിദ്ദയിൽ കോണ്‍സല്‍ ജനറലായി ചുമതലയേറ്റത്. അതിനു മുന്‍പ് നേരത്തെ, 2015 ല്‍ ഡപ്യൂട്ടി കോണ്‍സല്‍ ജനറലായും ഹജ് കോണ്‍സലായും ഇദ്ദേഹം ജിദ്ദയില്‍ സേവനനം അനുഷ്ഠിച്ചിട്ടുണ്ട്. 2015 ല്‍ അബുദാബി എംബസിയില്‍ സെക്കന്റ് സെക്രട്ടറിയായി ജോലി നോക്കിക്കെണ്ടിരിക്കെയാണ് 2015 സെപ്റ്റംബറില്‍ ഹജ് കോണ്‍സലായി ഇദ്ദേഹം ചുമതലയേറ്റത്. 2012 മുതൽ കെയ്‌റോ എംബസിയില്‍ സേനം അനുഷ്ഠിച്ചുകൊണ്ടിരിക്കെ അറബിക് ഭാഷയില്‍ പ്രവീണ്യം നേടിയിട്ടുണ്ട്.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക         

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക