റിയാദ്: സഊദിയിൽ നിന്ന് റി എൻട്രിയിൽ വന്ന് മടങ്ങാത്തവർക്ക് സന്തോഷ വാർത്ത. നേരത്തെ ഉണ്ടായിരുന്ന നിബന്ധനകൾ ഒഴിവാക്കി വിസ സ്റ്റാമ്പിങ് ആരംഭിച്ചു. റി എൻട്രി വിസയിൽ നാട്ടിലെത്തി നിശ്ചിതകാലാവധിക്കുള്ളിൽ മടങ്ങാത്ത പ്രവാസികൾക്ക് ആശ്വാസമേകുന്ന വാർത്തയയാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്.
ഇനി വാർത്തകൾ മിസ്സ് ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
മുംബൈ കോൺസുലേറ്റിൽ ഇപ്പോൾ ഇത്തരക്കാരുടെ പാസ്പോർട്ടിൽ പുതിയ വിസ സ്റ്റാമ്പ് ചെയ്യാൻ കൊടുക്കുംബോൾ നേരത്തെ ആവശ്യപ്പെട്ടിരുന്ന രേഖകൾ ഒന്നും ചോദിക്കുന്നില്ലെന്ന് ട്രാവൽ ഏജൻസിജൽ അറിയിച്ചു.
നേരത്തെ ഇത്തരത്തിൽ വരുന്നവരിൽ മൂന്ന് വർഷം ആകാത്തവർ പുതിയ കഫീലിന്റെ കീഴിലോ പുതിയ വിസക്ക് പോകുമ്പോഴോ പാസ്പോർട്ട് കോണ്സുലേറ്റിൽ സമർപ്പിക്കുമ്പോൾ സ്റ്റാമ്പ് ചെയ്ത് ലഭിക്കാൻ പല നൂലാമാലകളും ഉണ്ടായിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം സമർപ്പിച്ച ഇത്തരം കേസുകളിൽ യാതൊരു രേഖയും കോൺസുലേറ്റ് ആവശ്യപ്പെട്ടിട്ടില്ല എന്നാണ് ട്രാവൽ ഏജൻസികൾ പറയുന്നത്.
ഏതാനും ദിവസം മുമ്പായിരുന്നു റി എൻട്രി വിസയിൽ പോയി മടങ്ങാത്തവർക്ക് നിലവിലുണ്ടായിരുന്ന മൂന്ന് വർഷ വിലക്ക് ജവാസാത്ത് ഒഴിവാക്കിയത്. ഇത് നിരവധി പ്രവാസികൾക്ക് വലിയ ആശ്വാസമായിരുന്നു.
പല പ്രവാസികളും അവധിയിൽ നാട്ടിലെത്തി വിസ കാലാവധിക്കുള്ളിൽ പല കാരണങ്ങൾ കൊണ്ടും മടങ്ങാൻ കഴിയാതെ വരികയും, നാട്ടിലിരുന്ന് ഇഖാമയും വിസയും പുതുക്കാൻ കഫീൽ സഹകരിക്കാതിരിക്കുകയും ചെയ്യുന്നത് കൊണ്ട് മറ്റൊരു വിസയിൽ പോകാൻ മൂന്ന് വർഷം വരെ കാത്തിരിക്കേണ്ട അവസ്ഥയുമായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ, ഇപ്പോൾ മൂന്ന് വർഷ വിലക്ക് നീക്കിയതിനാൽ മറ്റൊരു ജോലിയോ വിസയോ കണ്ടെത്തി ഏത് സമയവും സഊദിയിലേക്ക് മടങ്ങാം എന്ന സ്ഥിതിയാണ് സംജാതമായിട്ടുള്ളത്.
മാത്രമല്ല, ഫൈനൽ എക്‌സിറ്റ് ആവശ്യപ്പെടുമ്പോൾ തൊഴിലാളികളെ ദുരിതത്തിൽ ആക്കുന്ന സ്പോൺസർമാക്കും കമ്പനികൾക്കും ഇത് കടുത്ത തിരിച്ചടിയാണ്. നേരത്തെ പുതിയ കമ്പനികളിലും മറ്റും നല്ല ജോബ് ഓഫറുകൾ ലഭിക്കുമ്പോൾ ട്രാൻസ്ഫറോ ഫൈനൽ എക്‌സിറ്റോ നൽകാതെ റീ എൻട്രി മാത്രം നൽകിയിരുന്ന സ്പോൺസർമാർ നിരവധി ഉണ്ടായിരുന്നു. തങ്ങളുടെ ജോലിയിൽ നിന്ന് മാറിപ്പോയി മറ്റൊരു ജോലി ചെയ്യരുതെന്ന കുശുമ്പ് മാത്രമായിരുന്നു ഇതിന് പിന്നിൽ. ഇതേ തുടർന്ന് മലയാളികൾ ഉൾപ്പെടെ നിരവധി പേർക്കാണ് നല്ല ജോലി നഷ്ടമായിരുന്നത്. മാത്രമല്ല, നല്ല ജോബ് കിട്ടിയതിനെ തുടർന്ന് ഫൈനൽ എക്‌സിറ്റ് നൽകുവാൻ പണം ആവശ്യപ്പെട്ട സംഭവങ്ങളും നിരവധി ഉണ്ടായിട്ടുണ്ട്. എന്നാൽ, റീ എൻട്രിയിൽ പോയാലും ഏത് വിസകളിൽ വരാമെന്നതും ഏറെ ആശ്വാസമാണ് നൽകുന്നത്.
ഇനി വാർത്തകൾ മിസ്സ് ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക