മലയാളി ഉംറ തീർത്ഥാടക മക്കയിൽ മരണപ്പെട്ടു

0
2799

മക്ക: ഉംറക്കെത്തിയ മലയാളി ഉംറ തീർത്ഥാടക മക്കയിൽ മരണപ്പെട്ടു. ഓമച്ചപ്പുഴ പരേതനായ വടുതല മമ്മുതു മാലായിയുടെ മകൾ
പാത്തുകുട്ടി (57)യാണ് മക്കയിൽ മരണപ്പെട്ടത്.
സ്വകാര്യ ഗ്രൂപ്പിൽ ഉംറ നിർവഹിക്കാൻ മക്കയിൽ എത്തിയതായിരുന്നു. ഹൃദയാഘാതമാണ് മരണ കാരണം. കോൺസുലേറ്റുമായി ബന്ധപ്പെട്ടും മറ്റുമുള്ള എല്ലാ നിയമ പരമായ നടപടി ക്രമങ്ങളും മക്ക ഐസിഎഫ് പൂർത്തിയാക്കി.

വെള്ളിയാഴ്ച സുബ്‌ഹ് നിസ്കാരത്തിന് ശേഷം വിശുദ്ധ മക്ക ഹറം ശരീഫിൽ ജനാസ നിസ്കാരം നടന്നു. പിന്നീട് മക്കയിൽ ഖബറടക്കം ചെയ്തു. ICF ഭാരവാഹികളായ റഷീദ് അസ്ഹരി, ജമാൽ കക്കാട്, ഹുസൈൻ കൊടിഞ്ഞി തുടങ്ങിയവരും കുടുംബാoഗങ്ങളും കൂടെ വന്നവരുമായി ഒട്ടേറെ പേർ ചടങ്ങിൽ സംബന്ധിച്ചു.

മൊയ്തീൻ വേങ്ങരയാണ് ഭർത്താവ്.
മക്കൾ: മൻസൂർ, മുംതാസ്, സഹോദരങ്ങൾ : ഹംസക്കുട്ടി ഹാജി, മുഹമ്മദ്‌ക്കുട്ടി ഹാജി, സിദീഖ്, ഇസ്മാഈൽ, ബീക്കുട്ടി, സുബൈദ, ഫാത്തിമ.