സഊദി അറേബ്യയിലെ വിവാഹച്ചടങ്ങിൽ നിന്നുള്ള വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ഷാറൂഖിന്റെ റാം വൺ എന്ന ചിത്രത്തിലെ ‘ചമ്മക്ക് ചല്ലോ’ എന്ന ഗാനത്തിനാണ് ആളുകൾ ചുവടുവെക്കുന്നത്.
ഇവർ ഗാനം ആലപിക്കുന്നുമുണ്ട്.
സംഗതി ഏതായാലും സോഷ്യൽ മീഡിയയിൽ വൈറലാണ്. രണ്ട് ദിവസം മുമ്പ് ഇൻസ്റ്റാഗ്രാമിൽ ഷെയർ ചെയ്ത വിഡിയോ 13.1 മില്യൺ ആളുകളാണ് കണ്ടത്. ഇന്ത്യൻ സിനിമകൾ വളരെ ജനപ്രിയമാണ്, ഇന്ത്യയിലേക്ക് സ്വാഗതം ഹബീബി, ഇന്ത്യൻ സംഗീതം അതിശയകരമാണ് എന്നിങ്ങനെയുള്ള പ്രതികരണങ്ങളാണ് വിഡിയോക്ക് ലഭിക്കുന്നത്. രണ്ട് ദിവസം മുമ്പാണ് വീഡിയോ ഇൻസ്റ്റാഗ്രാമിൽ ഷെയർ ചെയ്തത്.




