ജിദ്ദ: സൗദിയിലെ പ്രമുഖ മെഡിക്കൽ കമ്പനിയായ നഹ്ദി ഫാർമസിയിലെ ഹെഡ് ഓഫീസ് മലയാളി സ്റ്റാഫ് അസോസിയേഷൻ (എൻ എച്ച് എം എസ് എ) ഒന്നാം വാർഷികവും യാത്രയായ്പ്പും സംഘടിപ്പിച്ചു. അബുഹൂർ മനാഹീ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പരിപാടി കെ. ടി ബഷീർ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഹംദാൻ ബാബു കോട്ടക്കൽ അധ്യക്ഷത വഹിച്ചു.
33 വർഷത്തെ പ്രവാസം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന എക്സിക്യൂട്ടീവ് മെമ്പർ ഹംസ കൈനിപാലക്ക് പരിപാടിയിൽ വെച്ച് യാത്രയയപ്പ് നൽകി.
‘പ്രവാസിയുടെ ഭാവി’ എന്ന വിഷയത്തിൽ മൻസൂർ പറമ്പിൽ, ‘പ്രവാസിയുടെ നിക്ഷേപം’ എന്ന വിഷയത്തിൽ കുഞ്ഞി മുഹമ്മദ് വലിയാട് എന്നിവർ സംസാരിച്ചു.

നഹ്ദി ഹെഡ് ഓഫീസ് മലയാളി സ്റ്റാഫ് അസോസിയേഷൻ സെക്രട്ടറി ഫൈസൽ തമ്പാറ സ്വാഗതവും ട്രഷറർ മുനീർ പരപ്പനങ്ങാടി നന്ദിയും പറഞ്ഞു