ജിദ്ദ: മൂന്നു മലയാളി നഴ്‌സുമാര്‍ക്ക് വാഹനം ഇടിച്ച് പരിക്കേറ്റു. ഇര്‍ഫാന്‍ ആന്റ് ബഗീദോ ജനറല്‍ ആശുപത്രിയിലെ ജീവനക്കാരാണ് അപകടത്തിൽ പെട്ടത്.
ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. കണ്ണൂര്‍ സ്വദേശിനി സിനിയാണ് ഗുരുതരമായി പരിക്കേറ്റ് ഇര്‍ഫാന്‍ ആശുപത്രിയിലെ വെന്റിലേറ്ററില്‍ കഴിയുന്നത്. സഹവര്‍ത്തകരായ മെറിന്‍, ആശ എന്നിവരാണ് പരിക്കേറ്റ മറ്റു രണ്ടുപേര്‍. ഇവരുടെ പരിക്ക് സാരമുള്ളതല്ല.
ബുധനാഴ്ച അര്‍ധ രാത്രിയോടെ ഫൈസലിയയിലാണ് അപകടം ഉണ്ടായത്. ജോലിക്കു ശേഷം കെ.എഫ്.സി കഴിക്കാന്‍ പോയി മടങ്ങുമ്പോഴാണ് മൂന്നു പേരും അപകടത്തില്‍പെട്ടത്. ഇടിച്ച വാഹനം നിര്‍ത്താതെ ഓടിച്ചു പോയി. പിന്നീട് വാഹനത്തെ കണ്ടെത്തിയതായി വിവരമുണ്ട്.