സഊദിയിൽ മലയാളി യുവാവ് മരണപ്പെട്ടു

0
882

റിയാദ്: സഊദിയിൽ തിരുവനന്തപുരം സ്വദേശിയായ യുവാവ് നിര്യാതനായി. തിരുവനന്തപുരം കല്ലറ സ്വദേശി നസീം ആണ് നിര്യാതനായത്. മുപ്പത്തിയൊന്നു വയസായിരുന്നു. അൽഖസീം പ്രവിശ്യയിലെ ഉനൈസയിൽ ഉനൈസ കിംഗ് സഊദ് ആശുപത്രിയിൽ വെച്ചായിരുന്നു മരണം. ഹൃദയാഘാതമാണ് മരണകാരണം.

പിതാവ് നസീം, മാതാവ് റഷീദ, സഹോദരങ്ങളായ നൗഷാദ്, നവാസ് എന്നിവർ സഊദിയിലുണ്ട്. മയ്യത്ത് മറവ് ചെയ്യുന്നതിന് വേണ്ടിയുള്ള നടപടിക്രമങ്ങൾ കെഎംസിസി ഉനൈസ സെൻട്രൽ കമ്മിറ്റി പൂർത്തിയാക്കി വരുന്നു.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക