വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പ്രവാസി മരിച്ചു

0
1037

കുവൈത്ത് സിറ്റി: വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പ്രവാസി മരിച്ചു. മിന അബ്‍ദുള്ള സ്‌ക്രാപ്പ് റോഡിൽ വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് 30 വയസുള്ള പാകിസ്ഥാൻ പൗരന്‍ മരണപ്പെട്ടത്. 

മിന അബ്‍ദുള്ള സ്‌ക്രാപ്പ് റോഡിൽ വാഹനാപകടം ഉണ്ടായതായി ഓപ്പറേഷൻസ് വകുപ്പിന് റിപ്പോർട്ട് ലഭിക്കുകയായിരുന്നുവെന്ന് ജനറൽ ഫയർഫോഴ്‌സിന്റെ പബ്ലിക് റിലേഷൻസ് ആൻഡ് മീഡിയ വിഭാഗം അറിയിച്ചു. ഉടന്‍ തന്നെ മിന അബ്‍ദുള്ള ഫയര്‍സ്റ്റേനില്‍ നിന്ന് സംഘം സ്ഥലത്ത് എത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. രണ്ട് വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഒരു വാഹനം ഓടിച്ചിരുന്ന ഡ്രൈവറാണ് അപകടത്തിൽ മരണപ്പെട്ടത്. മൃതദേഹം ഫോറൻസിക് സംഘത്തിന് കൈമാറിയിട്ടുണ്ട്.