ഫുഡ് ഡെലിവറി ബോയിയ്ക്ക് വെടിയേറ്റു; അതീവ ഗുരുതരം

0
2319

കുവൈത്ത് സിറ്റി: ഫുഡ് ഡെലിവറി ബോയിയ്ക്ക് വെടിയേറ്റു. കുവൈത്തിലാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹം ജഹ്റ ഹോസ്പിറ്റലിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. 

സുബ്ബിയയില്‍ വെച്ചാണ് ഡെലിവറി ബോയിയ്ക്ക് അജ്ഞാതന്‍റെ ഷോ​ട്ട്ഗ​ണി​ൽ നിന്നുള്ള വെടിയേറ്റതെന്ന് അല്‍ റായ് ദിനപ്പത്രം റിപ്പോര്‍ട്ട് ചെയ്തു. അല്‍ ജഹ്റ ഹോസ്പിറ്റല്‍ അധിക‍ൃതരാണ് ഏഷ്യക്കാരന് വെടിയേറ്റ് ഗുരുതരാവസ്ഥയിലുള്ള വിവരം ബന്ധപ്പെട്ട അധികൃതരെ അറിയിച്ചത്. അല്‍ ജഹ്റ ഗവര്‍ണറേറ്റിലെ ഒരു റെസ്റ്റോറന്‍റിലെ ഫുഡ് ഡെലിവറി ബോയിയാണ് ഇയാളെന്ന് പിന്നീട് കണ്ടെത്തി. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. വെടിയേറ്റയാളുടെ മൊഴി എടുക്കും.