ജിദ്ദ: “Better World, Better Tomorrow- നല്ല ലോകം, നല്ല നാളെ” എന്ന ആശയത്തിലൂന്നി 2023 ഡിസംബർ മുതൽ 2024 ഡിസംബർ വരെ ആചരിക്കുന്ന മാനവ വികസന വർഷത്തോടനുബന്ധിച്ച് പ്രവാസി മലയാളികൾക്കായി നടത്തുന്ന ഹെൽതോറിയാം ക്യാമ്പയിന്റെ ഭാഗമായി ഐ.സി.എഫ് റൗള സെക്ടർ മെഡികോൺ ശ്രദ്ധേയമായി. റൗള സെക്ടർ ഓഫീസിൽ നടന്ന സെമിനാർ സെക്ടർ പ്രസിഡന്റ് അബ്ദുൽ ഖാദിർ സഖാഫി എടക്കുളത്തിൻ്റെ അധ്യക്ഷതയിൽ ഐ സി എഫ് ജിദ്ധ സെൻട്രൽ ദഅവ പ്രസിഡൻ്റ് മുഹിയദ്ധീൻ കുട്ടി സഖാഫി ഉദ്ഘാടനം ചെയ്തു.
ഇനി വാർത്തകൾ മിസ്സ് ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
“പ്രമേഹം, പ്രഷർ, കിഡ്നി രോഗങ്ങൾ – കാരണങ്ങളും പരിഹാരങ്ങളും” എന്ന വിഷയത്തിൽ അൽ അബീർ പോളിക്ലിനിക്കിലെ ഡോ.അഷ്റഫ് ക്ലാസ്സെടുത്തു. സംശയ നിവാരണത്തിനും അവസരമുണ്ടായിരുന്നു. ഐ സി എഫ് ജിദ്ധ സെൻട്രൽ വെൽഫെയർ സെക്രട്ടറി അബൂ മിസ്ബാഹ് ഐക്കരപ്പടി ആശംസ പ്രസംഗം നടത്തി. സെക്ടർ സെക്രട്ടറി മുഹമ്മദ് റഫീഖ് പറമ്പിൽ പീടിക സ്വാഗതവും അബൂബക്കർ അരിമ്പ്ര നന്ദിയും പറഞ്ഞു.
ഹെൽതോറിയം ക്യാമ്പയിനിന്റെ ഭാഗമായി ഐ സി എഫ് ഇന്റർനാഷണൽ കൗൺസിൽ പുറത്തിറക്കിയ ആരോഗ്യ ബോധവത്കരണ ലഘു ലേഖ വിതരണം, മെഡിക്കൽ സർവേ, ഹെൽത്ത് പ്രൊഫ് മീറ്റ് എന്നിവയും നടന്നു വരുന്നുണ്ട്.
ഇനി വാർത്തകൾ മിസ്സ് ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക




