നിലമ്പൂർ പാട്ടുത്സവ വേദിയിൽ ഫയർ ഡാൻസിനിടെ യുവാവിന് ​ഗുരുതരമായി പൊള്ളലേറ്റു

0
1743

നിലമ്പൂർ: നിലമ്പൂർ പാട്ടുത്സവ വേദിയിൽ ഫയർ ഡാൻസിനിടെ യുവാവിന് ​ഗുരുതരമായി പൊള്ളലേറ്റു. തമ്പോളം ഡാൻസ് ടീമിലെ സജിക്കാണ് ഫയർ ഡാൻസ് അവതരിപ്പിക്കുന്നതിനിടെ പരിക്കേറ്റത്.

വായിൽ മണ്ണെണ്ണ ഒഴിച്ച് ഉയർത്തിപ്പിടിച്ച തീയിലേക്ക് തുപ്പുമ്പോഴാണ് അപകടം ഉണ്ടായത്. യുവാവിന്റെ മുഖത്തും ദേഹത്തും സാരമായ പൊള്ളലേറ്റിട്ടുണ്ട്. നിലമ്പൂർ നഗരസഭയും വ്യാപാരികളും ചേർന്നാണ് നിലമ്പൂർ പാട്ടുത്സവം സംഘടിപ്പിക്കുന്നത്.