അബുദാബി: വിവിധ കേസുകളിലായി യുഎഇ പൗരനും ഭാര്യക്കും 66 വര്‍ഷം തടവും 39 മില്യന്‍ ദിര്‍ഹം പിഴയും ശിക്ഷ. അബുദാബി കസേഷന്‍ കോടതിയാണ് വിധി പുറപ്പെടുവിച്ചത്. മുഖ്യപ്രതികളെ കൂടാതെ വിവിധ രാജ്യക്കാരായ മറ്റ് 16 പ്രതികള്‍ക്ക് കോടതി ജയില്‍ശിക്ഷയും വിധിച്ചു.
മൂന്ന് മുതല്‍ 15 വര്‍ഷം വരെയാണ് ഇവരുടെ തടവ്. ഇവര്‍ക്ക് 13 മില്യന്‍ ദിര്‍ഹം പിഴയും ചുമത്തി. സ്വകാര്യ ഗോഡൗണുകള്‍ സ്ഥാപിച്ചതിനും കാലാവധി കഴിഞ്ഞ ഭക്ഷണസാധനങ്ങളും മറ്റ് ഉപഭോക്തൃ സാമഗ്രികളും സൂക്ഷിച്ചതിനും ഈ ഉല്‍പ്പന്നങ്ങളുടെ എക്സ്പയറി തീയതി തിരുത്തി വില്‍പ്പന നടത്തിയതുമാണ് കേസ്.
പ്രധാന വിവരങ്ങളും കാലാവധിയും തിരുത്തിയ പ്രതികള്‍ ഉല്‍പ്പന്നങ്ങള്‍ക്ക് തെറ്റായതും തെറ്റിദ്ധരിപ്പിക്കുന്നതുമായ വിവരങ്ങളാണ് നല്‍കിയത്. ഓര്‍ഗാനിക് ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍ക്ക് ഉള്‍പ്പെടെ തെറ്റായ ഇവര്‍ നല്‍കി. ഇത് ആളുകളുടെ ആരോഗ്യത്തിനും ജീവനും അപകടമുണ്ടാക്കിയതായി കോടതി നിരീക്ഷിച്ചു.




