ഡിവൈഎഫ്ഐ മനുഷ്യചങ്ങല: ജിദ്ദയിൽ ഐക്യദാർഢ്യ സദസുമായി നവോദയ

0
942

ജിദ്ദ: കേന്ദ്ര സർക്കാർ അവഗണനയ്ക്കെതിരെ ഡി വൈ എഫ് ഐ ജനുവരി 20ന് സംഘടിപ്പിക്കുന്ന മനുഷ്യചങ്ങലക്ക് ജിദ്ദയിൽ ഐക്യദാർഢ്യ സദസ്സ് സംഘടിപ്പിക്കാൻ ജിദ്ദ നവോദയ യുവജനവേദി കേന്ദ്ര കമ്മിറ്റി യോഗം തീരുമാനിച്ചു. ജനുവരി 19 നാണ് ജിദ്ദയിൽ ഐക്യദാർഢ്യ സദസ്സ്സംഘടിപ്പിക്കുക.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

നവോദയ കേന്ദ്ര യുവജനവേദി കൺവീനർ ലാലു വേങ്ങൂരിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ നവോദയ മുഖ്യ രക്ഷാധികാരി ഷിബു തിരുവനന്തപുരം, പ്രസിഡൻ്റ് കിസ്മത്ത് മമ്പാട്, ആക്റ്റിംഗ് സെക്രട്ടറി ഫിറോസ് മുഴുപ്പിലങ്ങാട്, യുവജനവേദി കേന്ദ്ര കമ്മിറ്റി അംഗങ്ങൾ എന്നിവർ സംസാരിച്ചു. യുവജനവേദി ജോയിൻ്റ് കൺവീനർ ഫഹജാസ് സ്വാഗതവും മൂസ നന്ദിയും പറഞ്ഞു.

20 ന് നടക്കുന്ന മനുഷ്യച്ചങ്ങലയിൽ എല്ലാ കേരളീയരും അണിചേരണമെന്നും യോഗം ആവശ്യപ്പെട്ടു

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക