കനത്ത പിഴയും ഈടാക്കിയിട്ടുണ്ട്
റിയാദ്: സൂപ്പർ മാർക്കറ്റിൽ കാലാവധി കഴിഞ്ഞ ബിസ്ക്കറ്റ് കണ്ടെത്തിയ സംഭവത്തിൽ മലയാളിക്ക് കടുത്ത ശിക്ഷ. ബഖാല ജീവനക്കാരനായ മലയാളിക്ക് പ്രവേശന വിലക്കോടെ സഊദിയിൽ നിന്ന് അയക്കാനാണ് വിധിച്ചത്. ഇതിന് പുറമെ 1000 റിയാൽ പിഴയും ശിക്ഷ വിധിച്ചത്. അബഹയിലെ ഒരു ബഖാലയിൽ ജീവനക്കാരനായ കൊല്ലം കരുനാഗപ്പള്ളി സ്വദേശി ശാഫിക്കാണ് കൈപ്പേറിയ ഈ ദുരനുഭവം.
ഇനി വാർത്തകൾ മിസ്സ് ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
സംഭവത്തിൽ തൊഴിലുടമക്കും ശിക്ഷ വിധിച്ചിട്ടുണ്ട്. സ്വദേശി കടയുടമക്ക് 12,000 റിയൽ പിഴയാണ് വിധിച്ചത്. കടയിൽ നിന്ന് കണ്ടെടുത്ത ബിസ്ക്കറ്റ് കാലാവധി കഴിഞ്ഞതും മായംചേർത്തതും ആണെന്നും മനപ്പൂർവം വിൽക്കാൻ വേണ്ടി വെച്ചിരുന്നതാണെന്നുമായിരുന്നു കുറ്റങ്ങൾ.
വാണിജ്യ മന്ത്രാലയം കടയിൽ പരിശോധനക്ക് വന്നപ്പോൾ വിൽപനക്കുള്ള സാധനങ്ങളുടെ കൂട്ടത്തിൽ കാലാവധി കഴിഞ്ഞ ബിസ്ക്കറ്റ് കണ്ടെത്തുകയായിരുന്നു. ഉദ്യോഗസ്ഥർ കടയുടമയായ സ്വദേശി പൗരനെ വിളിച്ചുവരുത്തി. സ്ഥാപനത്തിൽ കണ്ടെത്തിയ നിയമലംഘനത്തെ കുറിച്ച് ബോധ്യപ്പെടുത്തി. സെയിൽസ്മാനെന്ന നിലയിൽ ശാഫിയെക്കൊണ്ട് ഒരു പേപ്പറിൽ ഒപ്പിടീച്ചു അവർ മടങ്ങി. കുറച്ച് ദിവസങ്ങൾക്ക് ശേഷം കോടതിയിൽ നിന്ന് നേരിട്ട് ഹാജരാകണമെന്ന നിർദേശത്തോടെ ഒരു മെസേജ് വന്നു.
കോടതിയിൽ ഹാജരായപ്പോൾ നിയമലംഘനത്തിന് ശിക്ഷ വിധിക്കുകയായിരുന്നു. ശാഫിക്ക് 1,000 റിയാൽ പിഴയും നാട് കടത്തലുമായിരുന്നു ശിക്ഷ. സ്ഥാപന ഉടമയ്ക്ക് 12,000 റിയാൽ പിഴയും. പ്രതിസന്ധിയിലായ കടയുടമയും ശാഫിയും മേൽക്കോടതിയിൽ അപ്പീൽ പോയെങ്കിലും നിരാശയായിരുന്നു ഫലം. തുടർന്ന് റിയാദിലെത്തി സുപ്രീം കോടതിയിൽ അപ്പീൽ നൽകി. പക്ഷേ സുപ്രീം കോടതിയും കീഴ്ക്കോടതി വിധി ശരിവക്കുകയായിരുന്നു.
ഒടുവിൽ ശാഫിക്ക് പിഴ അടച്ച് ഫൈനൽ എക്സിറ്റ് വിസയിൽ നാട്ടിലേക്ക് മടങ്ങേണ്ടിവന്നു. ഇനി സഊദിയിലേക്ക് മടങ്ങിവരാനാവില്ല എന്ന ആജീവാനന്ത വിലക്കും പേറിയായിരുന്നു ആ യാത്ര. കാലാവധിയില്ലാത്ത ഏത് സാധനവും കടകളിൽ വിൽപനക്ക് വെച്ചാൽ സൗദി അറേബ്യയിൽ കടുത്ത ശിക്ഷ തന്നെയാണ് ലഭിക്കുക. സഊദിയിൽ ജോലി ചെയ്യുന്നവർ ശ്രദ്ധിച്ചില്ലെങ്കിൽ, ഒരു ശ്രദ്ധക്കുറവ്, അല്ലെങ്കിൽ ചെറിയ നോട്ടപ്പിഴവ് പോലും വലിയ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നും ജീവിതം വഴിമുട്ടിലാവുന്ന അവസ്ഥയുണ്ടാവുമെന്നും നാട്ടിലെത്തിയ ശാഫി പറഞ്ഞതായി വാർത്ത പ്രസിദ്ധീകരിച്ച ഗൾഫ് ഗൾഫ് മാധ്യമം റിപ്പോർട്ട് ചെയ്തു.
ഇനി വാർത്തകൾ മിസ്സ് ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക




