സഊദി വിസ സ്റ്റാമ്പിങ്ങിന് ചിലവ് വർധിക്കും: മുഴുവൻ വിസകൾക്കും ബയോമെട്രിക് നിർബന്ധമാക്കി

0
6442

റിയാദ്: സഊദി അറേബ്യയിലേക്കുള്ള മുഴുവൻ വർക്ക് വിസകൾക്കും ഈ മാസം 15 മുതൽ ബയോമെട്രിക് സംവിധാനം നിർബന്ധമാക്കി. ഇതുസംബന്ധിച്ച സർക്കുലർ ട്രാവൽ ഏജൻസികൾക്ക് മുംബൈയിലെ ഇന്ത്യൻ കോൺസുലേറ്റ് കൈമാറി.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

നിലവിൽ വർക്ക് വിസകൾക്ക്(എംപ്ലോയ്‌മെന്റ് വിസ) ബയോമെട്രിക് നൽകേണ്ട ആവശ്യമുണ്ടായിരുന്നില്ല. വിസ നേരിട്ട് സ്റ്റാമ്പ് ചെയ്താൽ മതിയായിരുന്നു. എന്നാൽ പുതിയ സംവിധാനം അനുസരിച്ച് അപേക്ഷകന്റെ മുഴുവൻ വിവരങ്ങളും അപ് ലോഡ് ചെയ്ത ശേഷം ബയോമെട്രിക് രജിസ്‌ട്രേഷനുള്ള അപ്പോയിൻമെന്റിന് വേണ്ടി കൈമാറണമെന്നും കോൺസുലേറ്റ് പുറത്തിറക്കിയ സർക്കുലറിൽ വ്യക്തമാക്കുന്നു. 

തീരുമാനം സഊദിയിലേക്കുള്ള തൊഴിൽ വിസ സ്റ്റാമ്പിങ് ചിലവ് വർധിക്കുന്നതോടൊപ്പം വി എഫ് എസ് വഴിയുള്ള നൂലാമാലകളും നേരിടേണ്ടി വരും. ഫീസ് അടച്ചു ഫിംഗറിങ് പൂർത്തിയാക്കുന്നതോടൊപ്പം ഏജൻസി വഴി വിസ വീണ്ടും സബ്മിഷൻ ചെയ്യുകയും വേണം. വി എഫ് എസ് പെയ്മെന്റിന് പുറമെ ഏജൻസികൾക്ക് വിസ സബ്മിഷൻ ഫീസും നൽകേണ്ടി വരുന്നതോടെ ചിലവ് വർധിക്കുമെന്നാണ് ട്രാവൽസ് വൃത്തങ്ങൾ പറയുന്നത്.

തൊഴില്‍ വിസ സ്റ്റാമ്പ് ചെയ്യാനും വിഎഫ്എസ് കേന്ദ്രങ്ങളെ സമീപിക്കണമെന്ന് മുംബൈ സഊദി കോണ്‍സുലേറ്റ് കഴിഞ്ഞ വർഷം തന്നെ ആവശ്യപ്പെട്ടിരുന്നെങ്കിലും തൊഴില്‍ വിസ സ്റ്റാമ്പ് ചെയ്യാനായി വിഎഫ്എസ് കേന്ദ്രങ്ങളിലെത്തി ബയോമെട്രിക് നൽകണമെന്ന നിബന്ധന നടപ്പിലാക്കുന്നത് താത്കാലികമായി നീട്ടി വെച്ചിരുന്നു. പുതിയ വ്യവസ്ഥ കഴിഞ്ഞ വർഷം മെയിൽ നിലവിൽ വരുമെന്ന് പിന്നീട് അറിയിച്ചിരുന്നെങ്കിലും പിന്നീട് ഇത് നടപ്പിലാക്കിയിരുന്നില്ല.

അപേക്ഷകര്‍ വിഎഫ്എസ് കേന്ദ്രത്തിലെത്തി വിരലടയാളമെടുത്ത ശേഷമാണ് വിസ നടപടികള്‍ക്ക് തുടക്കമാവുക. വി എഫ് എസിൽ പോയി ബയോ മെട്രിക് നൽകാത്തവരുടെ തൊഴിൽ വിസ അപേക്ഷകൾ കോൺസുലേറ്റിൽ സ്റ്റാമ്പിങ് നടപടികൾക്കായി സ്വീകരിക്കില്ല.

ഉംറ വിസകൾക്ക് ബന്ധപെടുക

സഊദിയിലേക്കുള്ള ഫാമിലി സന്ദര്‍ശന വിസകള്‍ നേരത്തെ തന്നെ തന്നെ വിഎഫ്എസ് വഴിയാക്കിയിരുന്നു. സഊദിയിലേക്കുള്ള വിസിറ്റ്, റെസിഡന്റ് വിസ ഇഷ്യു ചെയ്യൽ വിഎഫ് എസിലേക്ക് മാറ്റിയിരുന്നു. മാത്രമല്ല, അപേക്ഷകർ നേരിട്ട് ചെന്ന് ബയോ മെട്രിക് നൽകുകയും വേണം. ഏതെങ്കിലും കാരണത്താൽ സഊദിയിലേക്ക് പ്രവേശനം വിലക്കപ്പെട്ടവർക്ക് സ്വന്തം രാജ്യത്ത് വെച്ച് തന്നെ വിവരം അറിയാൻ സാധിക്കുമെന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രയോചനം. തൊഴിൽ വിസകളിൽ നിലവിൽ ഇത്തരക്കാർ സഊദിയിൽ ഇറങ്ങിയ ശേഷം ആണ് ഇക്കാര്യം അറിയുന്നതും പിന്നീട് പ്രവേശനം തടയപ്പെടുന്നതോടെ നാടുകളിലേക്ക് തന്നെ മടങ്ങുകയാണ് ചെയ്യുന്നത്.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക