ജിദ്ദ: സഊദി ഹജ്ജ് എക്‌സ്‌പോയും വ്യാവസായിക സമ്മേളനവും ഇന്ന്
മാക്കയിൽ. 11 വ്യാഴം വരെ ജിദ്ദ സൂപ്പർ ഡോം കോൺഫ്രൻസ് ഹാളിലാണ് എക്‌സ്‌പോ നടക്കുന്നത്. മക്ക അസി. ഗവർണർ സൗദ് ബിൻ മിശ്അൽ രാജകുമാരൻ ഉദ്ഘാടനം ചെയ്യും. സൗദി ഹജ് മന്ത്രാലയമാണ് എക്‌സ്‌പോ സംഘടിപ്പിക്കുന്നത്.
ഹാജിമാർക്കും സന്ദർശകർക്കും നവ്യമായ സേവനങ്ങൾ നൽകുന്നതിനുള്ള ഭരണാധികാരികളുടെ പ്രതിബദ്ധത വെളിപ്പെടുത്തുന്നതു കൂടിയാണ് എക്‌സ്‌പോയെന്ന് സൗദി ഹജ് മന്തി ഡോ.തൗഫീഖ് അൽ റബീഅ പറഞ്ഞു.
ആഭ്യന്തര ഹജ് സർവീസ് കമ്പനികൾക്കും നിക്ഷേപകർക്കും പുറമെ ലോകത്തിന്റെ 80 ലോകരാജ്യങ്ങളിൽ നിന്നുള്ള കമ്പനികളും സംരംഭകരും പങ്കെടുക്കുന്ന എക്‌സ്‌പോ ഹജ് രംഗത്ത് നിലവിൽ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന സർവീസുകളും ഹജ് മേഖലയിലെ നിക്ഷേപ സാധ്യതകളും വിലയിരുത്തുന്നതിന് നിക്ഷേപകർക്ക് ലഭിക്കുന്ന സുവർണാവസരമാണ്.




