മലപ്പുറം: ഉമർ ഫൈസിക്കെതിരായ കേസിൽ പ്രതിഷേധവുമായി എസ്.വൈ.എസ്. മതനിയമങ്ങളെക്കുറിച്ചാണ് അദ്ദേഹം പറഞ്ഞതെന്ന് എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂർ പ്രതികരിച്ചു. കേസിൽ സർക്കാരിനെ പ്രതിഷേധം അറിയിക്കുമെന്നും അദ്ദേഹം അറിയിച്ചു.
പൊലീസ് നടപടിയിൽ ശക്തമായ പ്രതിഷേധമുണ്ട്. ഇതിൽ സർക്കാരിനെ പ്രതിഷേധമറിയിക്കും. മതനിയമങ്ങളെ കുറിച്ചാണ് ഉമർ ഫൈസി പറഞ്ഞത്. മതപണ്ഡിതൻ എന്ന നിലയിലാണ് അദ്ദേഹം തട്ടത്തെ കുറിച്ച് പരാമർശം നടത്തിയതെന്നും അബ്ദുസ്സമദ് പൂക്കോട്ടൂർ ചൂണ്ടിക്കാട്ടി.
ആരെയും അപമാനിക്കണമെന്ന് അദ്ദേഹം ഉദ്ദേശിച്ചിട്ടില്ല. സ്ത്രീ സമൂഹത്തെ അപമാനിക്കാൻ പാടില്ലെന്നു തന്നെയാണ് നിലപാട്. മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ ശ്രദ്ധ പുലർത്തണമെന്നും എസ്.വൈ.എസ് നേതാവ് കൂട്ടിച്ചേർത്തു.