ടൂറിസ്റ്റ് വിസയിൽ റിയാദിൽ എത്തിയ പാലക്കാട്‌ സ്വദേശി നിര്യാതനായി

0
2008

റിയാദ്: ടൂറിസ്റ്റ് വിസയിൽ റിയാദിൽ എത്തിയ പാലക്കാട്‌ സ്വദേശി നിര്യാതനായി. മണ്ണാർക്കാട് കരിമ്പുഴ കോട്ടപ്പുറം പന്തപ്പൂലാക്കിൽ തെരുവ് വീട്ടിൽ രാമസ്വാമി (55)യാണ് മലാസ് അൽ ഉബൈദ് ഹോസ്പിറ്റലിൽ മരണപ്പെട്ടത്.

കഴിഞ്ഞ മുപ്പതു വർഷത്തോളമായി പ്രവാസി ആയിരുന്ന ഇദ്ദേഹം. പിതാവ്:പരേതനായ മുരുഗൻ,മാതാവ്: പരേതയായ പളനി അമ്മ, ഭാര്യ: ഷീബ. മക്കൾ: അമൽ കൃഷ്ണ, ഐശ്വര്യ