അബുദാബി: പത്തനംതിട്ട പെരുനാട് സ്വദേശിയായ ജിം പരിശീലകൻ ഹൃദയാഘാതം മൂലം അജ്മാനിൽ നിര്യാതനായി. പെരുനാട് കല്ലുപുരയിടത്തിൽ നാണു സുരേഷിന്റെ മകൻ മിഥുൻ (35) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ അജ്‌മാൻ നുഐമിയയിലെ താമസ സ്ഥലത്ത് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
ഇനി വാർത്തകൾ മിസ്സ് ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
അജ്‌മാനിലെ ഒരു സ്വകാര്യ ജിമ്മിലെ പരിശീലകനായിരുന്നു. മാതാവ്: സജിനി. അജ്‌മാൻ ഇൻഫിനിറ്റി ജിമ്മിലെ പരിശീലക സിനിയാണ് ഭാര്യ. മകൻ ധീരവ് (6) അജ്‌മാൻ ഹാബിറ്റാറ്റ് തല്ല സ്‌കൂൾ വിദ്യാർഥിയാണ്. നടപടി ക്രമങ്ങൾ പൂര്‍ത്തീകരിച്ച് മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകുമെന്ന് ബന്ധുക്കൾ അറിയിച്ചു.
ഇനി വാർത്തകൾ മിസ്സ് ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക