രാജാവിന്റെ അതിഥികളായി 1000 പേർക്ക് വിശുദ്ധ ഉംറക്ക് അവസരം

0
2182

ജിദ്ദ: സഊദി ഭരണാധികാരിയും തിരുഗേഹങ്ങളുടെ സേവകനുമായ സൽമാൻ ബിൻ അബ്ദുൽ അസീസ് രാജാവിന്റെ അതിഥികളായി ആയിരം പേർക്ക് വിശുദ്ധ ഉംറക്ക് അവസരമൊരുങ്ങുന്നു. വിവിധ ലോക രാജ്യങ്ങളിൽ നിന്നുള്ള 1000 പേർക്കാണ് ഈ വർഷം ഉംറ കർമം നിർവഹിക്കാൻ അവസരമൊരുങ്ങുക. ഇതിനായി സൽമാൻ രാജാവ് നിർദേശം നൽകി.

ഇസ്‌ലാമിക മന്ത്രാലയം നടപ്പാക്കുന്ന കിംഗ് സൽമാൻ ഹജ്, ഉംറ പ്രോഗ്രാമിന്റെ ഭാഗമായാണ് ഈ വർഷം ഇത്രയും പേർക്ക് രാജാവിൻ്റെ ആതിഥേയത്വത്തിൽ ഉംറ കർമം നിർവഹിക്കാൻ അവസരമൊരുക്കുന്നത്. പ്രമുഖ പണ്ഡിതരും മതനേതാക്കളും യൂനിവേഴ്സിറ്റി പ്രൊഫസർമാരും ഇസ്‌ലാമിക ലോകത്ത് സ്വാധീനമുള്ള വിശിഷ്ട വ്യക്തികളും അടക്കമുള്ളവർക്കാണ് രാജാവിൻ്റെ അതിഥികളായി ഉംറ കർമം നിർവഹിക്കാൻ അവസരം ഒരുക്കുകയെന്ന് ഇസ്‌ലാമികകാര്യ മന്ത്രി ശൈഖ് ഡോ. അബ്ദുല്ലത്തീഫ് ആലുശൈഖ് പറഞ്ഞു.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക