ചൈനയിൽ തുടങ്ങി തുർക്കിയിൽ അവസാനിക്കുന്ന അവിസ്മരണീയ ന്യൂ ഇയർ സമയങ്ങളിലെ ആഘോഷം ഏറെ വർണ്ണാഭമായിരിക്കും
ദുബൈ: ഒരു രാത്രിയിൽ ഏഴു തവണ പുതുവർഷം ആഘോഷിക്കാൻ ഗ്ലോബൽ വില്ലേജ് ഒരുങ്ങിക്കഴിഞ്ഞു. രാത്രി 8 മുതൽ 1 മണിവരെ നീളുന്നതാണു വമ്പൻ പുതുവൽസരാഘോഷം.
ചൈനയിൽ തുടങ്ങി തുർക്കിയിൽ അവസാനിക്കുന്ന അവിസ്മരണീയ ആഘോഷങ്ങൾക്ക് ഇപ്പോഴേ ടിക്കറ്റുകൾ ബുക്ക് ചെയ്യാം.
ഇനി വാർത്തകൾ മിസ്സ് ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
രാത്രി എട്ടിന് ചൈനയിൽ പുതുവർഷം പിറക്കുമ്പോൾ ഗ്ലോബൽ വില്ലേജിന്റെ മാനത്തും ആഘോഷത്തിന്റെ അമിട്ടു പൊട്ടും. പിന്നാലെ വിവിധ ടൈം സോണുകളിലെ രാജ്യങ്ങളുടെ പുതുവൽസരാഘോഷത്തിന്റെ വരവാണ്. പ്രാദേശിക സമയം രാത്രി 10.30ന് ഇന്ത്യൻ പുതുവൽസരാഘോഷവും രാത്രി 12ന് യുഎഇയുടെ പുതുവൽസരാഘോഷവും നടക്കും.
ഒരു മണിക്ക് തുർക്കിയുടെ ആഘോഷത്തോടെ പുതുവൽസര പരിപാടികൾക്ക് കൊടിയിറങ്ങും. 30ന് വൈകുന്നേരം 4 മുതൽ രാത്രി 1 മണിവരെയും 31ന് 4 മുതൽ പുലർച്ചെ രണ്ടുവരെയും ഗ്ലോബൽ വില്ലേജ് തുറന്നിരിക്കും. സ്ത്രീകൾക്കും കുടുംബങ്ങൾക്കും മാത്രമായിരിക്കും 31ന് പ്രവേശനം.
പുതുവർഷത്തോടനുബന്ധിച്ച് ഷാർജ ഒഴികെയുള്ള എമിറേറ്റുകളിൽ വെടിക്കെട്ട് ഉൾപ്പെടെയുള്ള ആഘോഷപരിപാടികളുണ്ടാകും. അബുദാബി ശൈഖ് സായിദ് ഉത്സവനഗരിയിൽ ഒരുമണിക്കൂർ ദൈർഘ്യമുള്ള കരിമരുന്ന് പ്രയോഗമുണ്ട്. സമയം, അളവ്, ഘടന എന്നിവയിൽ മൂന്ന് ഗിന്നസ് ലോക റെക്കോഡുകൾ സ്ഥാപിക്കുകയാണ് ലക്ഷ്യം. യാസ് ബേയിലും യാസ് ലിങ്ക്‌സിലും രാത്രി ഒമ്പതുമണിമുതൽ കരിമരുന്നുപ്രയോഗം ആരംഭിക്കും. ഫോർ സീസൺസ്, ഗ്രാൻഡ് ഹയാത്ത്, ഹുദൈയിരാത്ത് ദ്വീപ്, അൽ മറിയ ദ്വീപ് എന്നിവിടങ്ങളിലും കണ്ണഞ്ചിപ്പിക്കുന്ന വെടിക്കെട്ട് ആസ്വദിക്കാം.
ദുബായ് ബുർജ് ഖലീഫ, ഹത്ത, അൽ സീഫ്, ബ്ലൂവാട്ടേഴ്സ്, ദ ബീച്ച് എന്നിവിടങ്ങളിലും തകർപ്പൻ ആഘോഷങ്ങൾ നടക്കും. ഒട്ടുമിക്ക ഇടങ്ങളിലും ഞായറാഴ്ച രാത്രി എട്ടുമണിക്ക് തുടങ്ങുന്ന ആഘോഷ പരിപാടികൾ പുലർച്ചെ ഒരു മണിവരെയുമുണ്ടാകും. ദ ബീച്ച്, ജെ.ബി.ആർ., ബ്ലൂ വാട്ടേഴ്സ് എന്നിവിടങ്ങളിലെ ഡ്രോൺ പ്രദർശനങ്ങൾ ആഘോഷപരിപാടികൾക്ക് പകിട്ടേകും. അറ്റ്‌ലാന്റിസ്, ഓപ്പറ, ബീച്ച് ഫെസ്റ്റിവൽ, ബുർജ് അൽ അറബ് എന്നിവിടങ്ങളിലും വ്യത്യസ്തമാർന്ന ആഘോഷപരിപാടികൾ അരങ്ങേറും.
പതിനായിരത്തിലേറെ ഡ്രോണുകൾ ഉപയോഗിച്ച് ഏറ്റവും ദൈർഘ്യമേറിയ നേർരേഖാ ഡ്രോൺ പ്രദർശനം, വെള്ളത്തിലെ ഏറ്റവും നീളമേറിയ കരിമരുന്ന് പ്രയോഗം എന്നിങ്ങനെ രണ്ടു ലോക ഗിന്നസ് റെക്കോഡുകളാണ് റാസൽഖൈമ ലക്ഷ്യമിടുന്നത്. അൽ മർജാൻ ദ്വീപ് മുതൽ അൽ ഹംറ വില്ലേജുവരെ നീളുന്ന നാലരക്കിലോമീറ്റർ ബീച്ച് ഫ്രണ്ടിൽ സംഘടിപ്പിക്കുന്ന പ്രദർശനം എട്ടുമിനിറ്റ് നീണ്ടുനിൽക്കും. പരിപാടി കാണാനായി ഇത്തവണ അരലക്ഷത്തിലേറെ ആളുകൾ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇനി വാർത്തകൾ മിസ്സ് ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക