ഗാന്ധിജിയെ അപമാനിച്ച് കൂളിങ് ഗ്ലാസ്: എസ്എഫ്ഐ നേതാവിനെ സസ്പെൻഡ് ചെയ്ത് കോളേജ്

0
1015

ആലുവ: മഹാത്മ ഗാന്ധിയെ അ‌പമാനിച്ച സംഭവത്തിൽ എസ്എഫ്ഐ നേതാവിനെ കോളജിൽനിന്നു സസ്പെൻഡ് ചെയ്തു.  ചൂണ്ടി ഭാരത്‌മാത ലോ കോളജ് അവസാനവർഷ വിദ്യാർഥിയും എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയുമായിരുന്ന അദീൻ നാസറിനെയാണ് (25) സസ്പെൻഡ് ചെയ്തത്.  

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

കുറ്റം ചെയ്തതായി പ്രഥമദൃഷ്ട്യാ വാർത്തകളിലെയും സമൂഹമാധ്യമങ്ങളിലെയും ദൃശ്യങ്ങളിൽനിന്ന് മനസ്സിലായെന്ന് അറിയിച്ചാണ് കോളജ് പ്രിൻസിപ്പൽ ഉത്തരവിറക്കിയത്. അദീൻ നാസറിനെതിരെ എടത്തല പൊലീസ് കേസെടുത്തിരുന്നു. കെഎസ്‍യു സംസ്ഥാന സെക്രട്ടറി അൽ അമീന്റെ പരാതിയിലാണു നടപടി.

ചൂണ്ടി ഭാരത്‌മാത കോളജ് ക്യാംപസിലെ ഗാന്ധി പ്രതിമയിൽ അദീൻ നാസർ കൂളിങ് ഗ്ലാസ് ധരിപ്പിക്കുന്നു

21നു കോളജ് ക്യാംപസിലാണു സംഭവം. മഹാത്മാഗാന്ധിയുടെ പ്രതിമയുടെ മുഖത്ത് കൂളിങ് ഗ്ലാസ് വയ്ക്കുകയും മാല അണിയിക്കുകയും ഇതു മൊബൈലിൽ ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തതിനാണു കേസ്.

അദീൻ നാസർ നിലവിൽ ഭാരവാഹിയല്ലെന്ന് എസ്എഫ്ഐ ആലുവ ഏരിയ കമ്മിറ്റി അറിയിച്ചു. ഒരു മാസം മുൻപ് യൂണിറ്റ് സെക്രട്ടറിയുടെ ചുമതലയിൽനിന്നു മാറ്റി. വിഡിയോ ശ്രദ്ധയിൽ പെട്ടപ്പോൾ യൂണിറ്റ് ഭാരവാഹികൾ ഇടപെട്ട് അദീനെക്കൊണ്ട് പരസ്യമായി മാപ്പ് പറയിപ്പിച്ചെന്നും അറിയിച്ചു.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക