റിയാദ് വനിതാ ടെന്നീസ് സീസൺ കപ്പ് അരിന സബലെങ്കയ്ക്ക്

0
959


സഊദി പൊതുവിനോദ അതോറിറ്റി സി.ഇ.ഒ എൻജി. ഫൈസൽ ബാഫറത് അരിനക്ക് കപ്പ് സമ്മാനിച്ചു

റിയാദ്: റിയാദ് സീസണിൻറെ ഭാഗമായി നടന്ന വനിതാ ടെന്നീസ് സീസൺ കപ്പ് ടൂർണമെൻറിൽ ബെലാറസ് താരം അരിന സബലെങ്ക ജേതാവ്. റിയാദ് ബോളിവാഡ് സിറ്റിയോട് ചേർന്നുള്ള കിങ്ഡം അരീനയിൽ നടന്ന മത്സരത്തിൽ ടുണീഷ്യൻ എതിരാളിയായ ഓൻസ് ജാബിറിനെ തോൽപ്പിച്ചാണ് അരിന കിരീടം ചൂടിയത്.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

സഊദി പൊതുവിനോദ അതോറിറ്റി സി.ഇ.ഒ എൻജി. ഫൈസൽ ബാഫറത് അരിനക്ക് കപ്പ് സമ്മാനിച്ചു. മത്സരം ആരംഭിക്കുന്നതിന് മുമ്പ് ആവേശം നിറഞ്ഞ സദസ്സ് മിന്നുന്ന ഉദ്ഘാടന ചടങ്ങിന് സാക്ഷ്യം വഹിച്ചു. പ്രധാന കായിക മത്സരങ്ങൾക്ക് പ്രത്യേകിച്ച് ടെന്നീസ് മത്സരങ്ങൾക്ക് ആതിഥേയത്വം വഹിക്കുന്നതിൽ സൗദി മികച്ച മുന്നേറ്റം നടത്തിയതായും അരിന സബലെങ്ക പറഞ്ഞു.

അരിന സബലെങ്കയ്ക്ക് റിയാദ് വനിതാ ടെന്നീസ് സീസൺ കപ്പ് സഊദി പൊതുവിനോദ അതോറിറ്റി സി.ഇ.ഒ എൻജി. ഫൈസൽ ബാഫറത് സമ്മാനിക്കുന്നു

ഓൻസ് ജാബിറുമായുള്ള മത്സരം ഒരു ഹൈ-ക്ലാസ് മത്സരമായിരുന്നു. ഒൻസിനെതിരെ കളിക്കുന്നത് എപ്പോഴും രസകരമാണെന്നും മത്സരത്തിനിടെ കണ്ട സംഭവങ്ങൾ പ്രേക്ഷകർ ആസ്വദിച്ചുവെന്നും അരിന ചൂണ്ടിക്കാട്ടി. 25 കാരിയായ അരിന സബലെങ്ക ലോക ടെന്നീസിലെ ഉന്നത ചാമ്പ്യൻഷിപ്പുകൾ നേടിയിട്ടുള്ള മിന്നും താരമാണ്.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക