റിയാദ്: ചാലിയത്തെ പൗരപ്രമുഖനും മുതിർന്ന പൗരനുമായ ഒസാവട്ടത്ത് അബ്ദുല്ലാക്കക്ക് ചാലിയം പ്രവാസികളുടെ ആദരം. ചാലിയം – റിയാദ് പ്രവാസി കൂട്ടായ്മയുടെ ആഭിമുഖ്യത്തിലാണ് ചാലിയത്തെ പൗരപ്രമുഖനും മുതിർന്ന പൗരനുമായ ഒസാവട്ടത്ത് അബ്ദുല്ലാക്കയെ ആദരിച്ചത്. 105 പിന്നിട്ട അബ്ദുല്ലാക്കക്ക് കൂട്ടായ്മ പൊന്നാട അണിയിച്ചും ക്യാഷ് അവാർഡ് നൽകിയും ആദരിച്ചു.
105 വയസ്സ് പിന്നിട്ട അബ്ദുള്ളാക്ക ഏറ്റവും നല്ല സാമൂഹിക ബന്ധവും സുഹൃത്ത് ബന്ധവും പുലർത്തിപ്പോരുന്ന വ്യക്തിയാണെന്ന് അനുമോദന ചടങ്ങിൽ പ്രസിഡണ്ട് പി കെ ബഷീർ സാഹിബ് സൂചിപ്പിച്ചു. കണ്ണാടത്ത് ഹംസ കോയ, ഷംസുദ്ദീൻ, പിഎ നസീർ മാസ്റ്റർ, എം ബാബു മൂസ, നിസാർ വാളക്കട, സൂപ്പി തൊടി ഹമീദ് എന്നിവർ പങ്കെടുത്തു.
ഇനി വാർത്തകൾ മിസ്സ് ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക