ഒമാനില്‍ ചരക്ക് കപ്പല്‍ കത്തിനശിച്ചു; 11 ഇന്ത്യക്കാരെ രക്ഷപ്പെടുത്തി

0
1240

സലാല: ഒമാന്‍ കടലില്‍ ചരക്കുമായി പോയ കപ്പലിന് തീപ്പിടിച്ചു. സൊമാലിയയിലേക്ക് ചരക്കുമായി പോയ കപ്പലിനാണ് ദോഫാര്‍ ഗവര്‍ണറേറ്റിലെ ഹാസിക് നിയാബത്ത് മേഖലയില്‍ വെച്ച് തീപ്പിടിച്ചത്. കപ്പലിലെ ജീവനക്കാരായിരുന്ന 11 ഇന്ത്യക്കാരെ ഒമാനികള്‍ രക്ഷപ്പെടുത്തിയതായും റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു.

ഒരാള്‍ക്ക് ഗുരുതരമല്ലാത്ത പരുക്കുണ്ട്. മറ്റുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. മുഴുവന്‍ ആളുകളെയും കരയിലെത്തിച്ചു. പരുക്കേറ്റയാള്‍ക്ക് ആവശ്യമായ ചികിത്സ ലഭ്യമാക്കി.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക