മാസം തോറും നൽകുന്നത് ലക്ഷകണക്കിന് റീ എൻട്രി, ഇഖാമ പുതുക്കൽ ഉൾപ്പെടെയുള്ള സേവനങ്ങൾ
റിയാദ്: സഊദി ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ ഓൺലൈൻ സേവന പ്ലാറ്റ്‌ഫോം ആയ അബ്ശിറിൽ ഈ വർഷം പതിനാറു സേവനങ്ങൾ അബ്ശിറിൽ പുതുതായി ഉൾപ്പെടുത്തി. വാഹനാപകടങ്ങളുമായി ബന്ധപ്പെട്ട ട്രാഫിക് ഡയറക്ടറേറ്റ് റിപ്പോർട്ടിൽ അപ്പീൽ നൽകൽ ഉൾപ്പെടെയുള്ള സേവനങ്ങളാണ് ഈ വർഷം ഉൾപ്പെടുത്തിയത്. അബ്ശിർ ഇൻഡിവിജ്വൽസ് വഴി 26.8 ലക്ഷത്തിലേറെ സേവനങ്ങളും അബ്ശിർ ബിസിനസ് വഴി 21.66 ലക്ഷത്തിലേറെ സേവനങ്ങളും ഉൾപ്പെടെ നവംബറിൽ സ്വദേശികൾക്കും വിദേശികൾക്കും സന്ദർശകർക്കും 48 ലക്ഷത്തിലേറെ സേവനങ്ങൾ നൽകിയിട്ടുണ്ട്.
ഇനി വാർത്തകൾ മിസ്സ് ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
വാഹനാപകടങ്ങളുമായി ബന്ധപ്പെട്ട ട്രാഫിക് ഡയറക്ടറേറ്റ് റിപ്പോർട്ടിൽ അപ്പീൽ നൽകൽ, വാഹനാപകടങ്ങളുമായി ബന്ധപ്പെട്ട കേസുകൾ ഉപേക്ഷിക്കൽ, തോക്കുകളുടെ ഉടമസ്ഥാവകാശ മാറ്റം, ഡ്രൈവിംഗ് ലൈസൻസ് ഇഷ്യു ചെയ്യൽ, ബൈക്കുകൾ ഓടിക്കാൻ മറ്റുള്ളവർക്ക് ഓതറൈസേഷൻ നൽകൽ, ബൈക്ക് രജിസ്‌ട്രേഷൻ, രജിസ്‌ട്രേഷൻ പുതുക്കൽ, ബൈക്കുകളുടെ ഉടമസ്ഥാവകാശം മാറ്റൽ, റോഡ് ജോലികൾക്കുള്ള പെർമിറ്റ്, ക്രിമിനൽ റെക്കോർഡ് റിപ്പോർട്ട്, കേടായ തിരിച്ചറിയൽ കാർഡിനു പകരം പുതിയ കാർഡ് അനുവദിക്കൽ, കുടുംബാംഗങ്ങൾക്ക് തിരിച്ചറിയൽ കാർഡിന് അപേക്ഷ നൽകൽ, സഊദി തിരിച്ചറിയൽ കാർഡ് തപാൽ വഴി എത്തിക്കൽ, സഊദി തിരിച്ചറിയൽ കാർഡ് ആക്ടിവേറ്റ് ചെയ്യൽ, സഊദി തിരിച്ചറിയൽ കാർഡ് പുതുക്കുന്നതിന് ഫോട്ടോ സമർപ്പിക്കുന്നതിന് നൂതന സാങ്കേതികവിദ്യകൾ ഏർപ്പെടുത്തൽ, പരിഷ്‌കരിച്ച ബയാനാതീ സേവനം എന്നിവയാണ് ഈ വർഷം അബ്ശിറിൽ പുതുതായി ഉൾപ്പെടുത്തിയ സേവനങ്ങൾ.
2,99,355 ഇഖാമ ഇഷ്യു ചെയ്യൽ-ഇഖാമ പുതുക്കൽ, 2,23,582 റീ-എൻട്രി, 19,772 റീ-എൻട്രി ദീർഘിപ്പിക്കൽ, 8,204 ഫൈനൽ എക്‌സിറ്റ് വിസ റദ്ദാക്കൽ, 10,789 സ്‌പോൺസർഷിപ്പ് മാറ്റം, 4,819 പ്രൊബേഷൻ കാലത്തുള്ള ഫൈനൽ എക്‌സിറ്റ് തുടങ്ങിയ സേവനങ്ങളും ജവാസാത്ത് ഡയറക്ടറേറ്റിൽ നിന്ന് കഴിഞ്ഞ മാസം അബ്ശിർ വഴി നൽകി. കൂടാതെ, 1,11,956 വെഹിക്കിൾ രജിസ്‌ട്രേഷൻ പുതുക്കൽ, 96,106 വാഹനങ്ങളിൽ റിപ്പയർ ജോലികൾ ചെയ്യാനുള്ള അനുമതി, വാഹനങ്ങൾ ഓടിക്കാൻ മറ്റുള്ളവരെ ചുമതലപ്പെടുത്തിയുള്ള 86,109 ഓതറൈസേഷനുകൾ, 70,189 ഡ്രൈവിംഗ് ലൈസൻസ് പുതുക്കൽ, 29,591 നമ്പർ പ്ലേറ്റ് മാറ്റൽ, 23,485 പഴയ വാഹനങ്ങൾ ഉടമകളുടെ രേഖകളിൽ നിന്ന് നീക്കം ചെയ്യൽ, 17,955 വാഹന വിൽപന ഇടപാടുകൾ, ഇൻഷുറൻസ് കാലാവധിയെ കുറിച്ച 4,734 അന്വേഷണങ്ങളിൽ മറുപടികൾ, 5,114 ആയുധ ലൈസൻസ് എന്നീ സേവനങ്ങൾ പൊതുസുരക്ഷാ വകുപ്പിൽ നിന്ന് അബ്ശിർ വഴി നൽകി. വിവിധ സർക്കാർ വകുപ്പുകളിൽ നിന്നുള്ള 350 ലേറെ സേവനങ്ങൾ അബ്ശിർ നൽകുന്നുണ്ട്.
ഇനി വാർത്തകൾ മിസ്സ് ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക